ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Wednesday 13 October 2010

കാവല്‍ മാലാഖ....!!!

ജീവിതം എന്താണെന്നറിയും മുന്നേ മരണത്തെ കുറിച്ച് സ്വയം വിധി എഴുതി നിരാശയുടെ പടിവാതിലില്‍ നില്‍ക്കുന്ന യുവജനതകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും,സമ്പത്തും,നല്ല കുടുംബ പാരമ്പര്യവും ഉണ്ടായിട്ടും പലപ്പോഴും സ്നേഹത്തിനും സമാധാനത്തിനും വേണ്ടി അവര്‍ മുട്ടുന്ന വഴിയമ്പലങ്ങള്‍ പലതും പൊയ്മുഖങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും കാലം അവര്‍ക്ക് മുന്നില്‍ നീട്ടി വെയ്ക്കുന്ന കാണാക്കയങ്ങളിലേക്ക് അവര്‍ പതിചിരിക്കും.അതില്‍ നിന്ന് ഒന്ന് കൈപ്പിടിചെഴുന്നെല്ല്പ്പിക്കുവാന്‍ തക്കസമയത്തു എത്തുന്ന സാധാരണക്കാരില്‍ സാധാരണയായ മനുഷ്യനെ നാം നമ്മുടെ ''കാവല്‍ മാലാഖ '' എന്ന് വിളിക്കുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല.


ഞാനും നീയും ആരുടെയെങ്കിലുമൊക്കെ ജീവിതത്തില്‍ പല സാഹചര്യങ്ങളിലും ''കാവല്‍ മാലാഖ''യായി നില്‍ക്കേണ്ടതായി വന്നിട്ടുണ്ട്.അത് ഒരുപക്ഷെ ഒരു ഉപദേശം കൊണ്ടാവാം,അതുമല്ലെങ്കില്‍ ആര്‍ക്കും ചേതമില്ലാത്ത ഒരു കുഞ്ഞു സഹായം ചെയ്തതിനാലാവാം,അല്ലെങ്കില്‍ നമ്മുടെ സമീപനം കൊണ്ടുമാവാം .എന്തൊക്കെ പറഞ്ഞാലും, ആ മനുഷ്യന് വേണ്ട സമയത്ത് മനസ്സിന്റെ പിരിമുറുക്കത്തില്‍ നിന്ന് ഒരു പരിധി വരെ നിയന്ത്രിച്ചു കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍/നീ അവന്‍റെ/അവളുടെ ജീവിതത്തില്‍ ഒരു ''കാവല്‍ മാലാഖ '' ത്തന്നെയാണ്. ആത്മഹത്യയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സമയത്താവാം, നമ്മുടെ ഒരു സാമീപ്യം അല്ലെങ്കില്‍ നമ്മുടെ ഒരു മന്ദഹാസം അവനു/അവള്‍ക്കു ആശ്വാസം നല്‍കുന്നതെങ്കില്‍, അവരുടെ ജീവന് ഞാന്‍/നീ ''കാവല്‍ മാലാഖ'' ആയിരുന്നു.

പ്രത്യക്ഷത്തില്‍ അല്ലെങ്കില്‍ കൂടി, എല്ലാവരും പരസ്പ്പരം ഇതുപോലെ ഒരു ''കാവല്‍ മാലാഖ''യുടെ കുപ്പായമണിഞ്ഞിട്ടുണ്ട്..അതില്‍ സംശയമില്ല.മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രകാശത്തിന്റെയും പ്രത്യാശയുടെയും വെളിച്ചം നല്‍കാനായി ഒരു കുഞ്ഞു നക്ഷത്രമായി എന്നും കൂടെ നില്‍ക്കുവാന്‍ നമ്മള്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു...

Sunday 12 September 2010

അ(പൂര്‍ണ്ണത)...!

നാമെല്ലാം ഒരു യാത്രയിലാണ്.എന്തിനോ വേണ്ടിയുള്ള യാത്ര.ഓരോരുത്തരുടെയും വിട്ടുപോയ ''ജീവിതക്കണ്ണിയെ'' തേടിയുള്ളൊരു യാത്ര. ഈ യാത്രയില്‍, നമ്മുടെ ചിന്തകളും,ഭാവനകളും,നമ്മുടെ സ്വപ്നങ്ങളും,മനസ്സും ഒപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.ഇടയ്ക്കൊക്കെ എവിടെയൊക്കെയോ തട്ടി വീണു പോവാറുമുണ്ട്.അവിടെ നിന്ന് ഒന്ന് കൈപ്പിടിക്കാന്‍ നമ്മുടെ ചാരത്തെത്തുന്നവര്‍.എന്നും കൂടെയുണ്ടാകുമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരു ബന്ധം.വര്‍ഷങ്ങളുടെ പരിചയം ഇല്ലെങ്കിലും, മുന്‍ജന്മത്തിലെന്നോ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയെന്നു തോന്നും വിധം ചിലര്‍ ,ചില സാഹചര്യങ്ങള്‍..നമ്മിലെ ആ വിട്ടുപോയ ഘടകം നമുക്ക് കിട്ടിയോ എന്ന് തോന്നാം.പക്ഷെ, അത് നമ്മുടെ ജീവിതത്തില്‍ മുഴുനീളം കാണും എന്ന് ഉറപ്പിക്കാന്‍ വയ്യ.ഒരു തല്ക്കാല ''റീപ്ലൈസ്മെന്റ് '' എന്നെ പറയാന്‍ പറ്റൂ.എന്നിരുന്നാലും, മനസ്സിന് ഒരു സുഖം.യഥാര്‍ത്ഥത്തില്‍ അതാണ്‌ ഉറവിടം എന്ന് വേണമെങ്കില്‍ പറയാം.മനസ്സിന്‍റെ സുഖം തേടിയുള്ള ഒരു യാത്രയിലാണ് ഈ ഞാനും നീയുമൊക്കെ.മനസുഖം ഇല്ലാതെ നമ്മള്‍ എന്തൊക്കെ കാണിച്ചു കൂട്ടിയാലും കുറച്ചാലും അതില്‍ ഒരു പൂര്‍ണ്ണത കാണില്ല നമുക്ക്.


അപൂര്‍ണ്ണതയിലെ പൂര്‍ണ്ണത അതാണ്‌ മനുഷ്യ ജന്മം.ആരും പൂര്‍ണ്ണരല്ല, എന്ന സത്യം നാം അംഗീകരിച്ചേ മതിയാവൂ.കുറവുകള്‍ ഉള്ള മനുഷ്യന്‍ എത്ര അഹങ്കരിചാലും അവന്‍റെ കുറവിന് ഒരു മാറ്റവും ഇല്ല.ആ കുറവുകള്‍ നികത്താനാണ് നാം ഇങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.പക്ഷെ ആ യാത്ര പൂര്‍ണ്ണതയില്‍ എത്തുമോ?? ഇല്ല, ഇടയ്ക്കൊക്കെ ഞാന്‍ മുന്പ് പറഞ്ഞപോലെ, എല്ലാം ആയി എന്ന തോന്നല്‍ ഉണ്ടാക്കിയേക്കാം എന്നാല്‍ അത് ഒരു താല്‍ക്കാലികം മാത്രം.അതിലും നാം സന്തുഷ്ടരാണ്.അപൂര്‍ണ്ണരായിട്ടു ക്കൂടി നാം എല്ലാം തികഞ്ഞവരെന്നു നടിക്കാറുണ്ട്..എന്തൊരു വിചിത്രമാണിത്..!നമ്മിലെ ആ കുറവാണ്,ശൂന്യതയാണ് നമ്മെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.കാരണം, ആ കുറവിന് ഒരു ശാശ്വത പരിഹാരത്തിനായി നാം ഇറങ്ങി തിരിക്കുമ്പോള്‍, നാം ഇതുവരെ അറിയാത്തതും, കാണാത്തതും, കേള്‍ക്കാത്തതും മനസ്സിലാകാതതുമായ ഒട്ടനവധി കാര്യങ്ങള്‍ നമുക്ക് സായത്ത്വമാക്കാന്‍ സാധിച്ചേക്കും.അങ്ങനെയെങ്കില്‍ നമ്മുടെ ആ കുറവ് നമ്മുടെ നല്ലതിനല്ലേ?

ഒന്നേ പറയാനുള്ളൂ --കുറവുകള്‍ ഉണ്ടാവുക സ്വാഭാവികം, അതില്ലായിരുന്നെകില്‍ ഞാന്‍ മനുഷ്യനല്ല.ആ സത്യത്തെ അംഗീകരിച്ചു നമ്മുടെ യാത്ര നമുക്ക് തുടരാം.എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുക്കൊണ്ട്....!

Friday 10 September 2010

മിഴികള്‍ സാക്ഷി ...!




അവന്‍റെ ശിരസ്സു പിളരുന്നപ്പോലെ തോന്നി.നാവിലെ ഉമിനീരുപോലും അപ്പ്രത്യക്ഷമായിരുന്നു..തൊണ്ടയാകെ വരണ്ടപോലെ, വാക്കുകള്‍ കിട്ടുന്നില്ല. കണ്ണുനീരില്‍ കുതിര്‍ന്ന ആ കത്ത് ഇനി വായിക്കാന്‍ ആവില്ല.കത്ത് കൊണ്ടു വന്ന ആ സാധു പെണ്‍കുട്ടിയെ ചേര്‍ത്തു നിര്‍ത്തി അവന്‍ പൊട്ടി പൊട്ടി കരഞ്ഞു...''ഒന്നും വേണ്ടായിരുന്നു...''എന്നവന്‍ പുലമ്പി കൊണ്ടേയിരുന്നു.

വെറുതെ ഒരു രസത്തിനു തുടങ്ങിയതായിരുന്നു .പരസ്പ്പരം എത്രമാത്രം സ്നേഹമുണ്ട് അവരുടെ കൂട്ടുകെട്ടില്‍ എന്നറിയാനുള്ള ഒരു ആകാംക്ഷ.ഓരോ ആഴ്ചകളില്‍, അവര്‍ ഇടവിട്ട്‌, പരസ്പ്പരം മിണ്ടാതെ, ഒന്നും അറിയാതെ ഇരുന്നു നോക്കി, രണ്ടുപേര്‍ക്കും അത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു താനും.രണ്ടുപേരുടെയും ജീവിതത്തില്‍, നടക്കുന്ന കാര്യങ്ങള്‍ ഒന്നും അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞിരുന്നില്ല .മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു..അവരുടെ കരാറു പ്രകാരം,അവന്‍ വിളിച്ചെങ്കില്‍ മാത്രമേ അവര്‍ വീണ്ടും പഴയ ചങ്ങാത്തത്തിലേക്ക് തിരിച്ചു വരികയുള്ളൂ.അവള്‍ കാത്തിരിക്കുമായിരുന്നു അവന്‍റെ വിളി പ്രതീക്ഷിച്ച്!.അവസാനം ആ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനായി അവന്‍ അവളെ വിളിച്ചു പറഞ്ഞു, ''നമ്മുടെ ഈ തമാശ ഇവിടെ അവസാനിപ്പിക്കാം. എനിക്ക് ഒരു സന്തോഷക്കാര്യം നിന്നോട് പറയാനുണ്ട്, എനിക്കറിയാം, എന്നെക്കാളധികം നീആയിരിക്കും അതില്‍ സന്തോഷിക്കുക., നീ നാളെ നമ്മള്‍ സ്ഥിരം കാണാറുള്ള ആ കഫെ ഹൌസില്‍ വരണം'' മറുപടിയായി,''ശെരി വരാം'' എന്നു മാത്രം കിട്ടി.

''ചേച്ചി ഒന്നൂടെ തരാനായിട്ടു പറഞ്ഞിട്ടുണ്ടെന്നു'' പറഞ്ഞ് ആ പെണ്‍കുട്ടി ഒരു കുഞ്ഞു കടലാസ്സുതുണ്ട് അവന്‍റെ കയ്യില്‍ വെച്ച് കൊടുത്തു. കലങ്ങിയ കണ്ണുകളോടെ അവന്‍ ആ തുണ്ടുകടലാസ്സു പതിയെ തുറന്നു നോക്കി.അതില്‍ ഒരു ഇമെയില്‍ ഐടിയും ഒരു പാസ്സ്വേര്‍ഡ്‌ഉം വെച്ചിരുന്നു.അവന്‍റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞ്‌ ഒഴുകാന്‍ തുടങ്ങി.അവള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടാകും എന്നു പണ്ട് എപ്പോഴോ അവള്‍ പറഞ്ഞത് അവന്‍ ഓര്‍ത്തു.അന്നവന്‍ ഇങ്ങനെ ഒന്ന് പറയല്ലേ എന്നുപറഞ്ഞു ഒരുപാട് അവളെ വഴക്ക് പറഞ്ഞിരുന്നതുമാണ് .അവന്‍ വേഗം കാറിലിരുന്ന അവന്‍റെ ലാപ്ടോപ് തുറന്നു ആ മെയില്‍ ബോക്സ്‌ നോക്കി.അവളുടെ സ്നേഹത്തിന്‍റെ ആഴം ആ വരികളില്‍ അവനു കാണാമായിരുന്നു.അവളുടെ ജീവിതത്തിലുണ്ടായ ഓരോ കാര്യങ്ങളും അതില്‍ എഴുതിയിരുന്നു.ഇടയ്ക്കെപ്പോഴോ ഒരു ദുരന്തമുണ്ടായതായും, അതില്‍ അവള്‍ പാതിജീവനായി ആശുപത്രികിടക്കയില്‍ കിടക്കുന്നതും അവന്‍ വായിച്ചു.അവന്‍റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി..ഒന്നും ചെയാനില്ല എന്നുപ്പറഞ്ഞു ഡോക്ടര്‍മാര്‍ കൈ മലര്‍ത്തിയപ്പോള്‍, അവള്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ.. അവള്‍ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കൂട്ടുക്കാരന്, അവളുടെ സ്നേഹം എത്രമാത്രം ഉണ്ടായിരുന്നു എന്നു എന്നെങ്കിലും അവന്‍ മനസ്സിലാകുവാന്‍,അവള്‍ അവളുടെ കണ്ണുകളും, ആ കുഞ്ഞു ഹൃദയവും ഒരു വയ്യാത്ത സാധു പെണ്‍കുട്ടിക്ക് ദാനമായി എഴുതി വെച്ചു.അവളാണ് തന്‍റെ മുന്നില്‍ നില്‍ക്കുന്നത്.

ഒന്ന് പശ്ചാത്തപിക്കാന്‍ പോലും ഇടം നല്‍കാതെ തന്‍റെ ജീവിതത്തില്‍ നിന്നും വേര്‍പ്പെട്ടുപോയ പ്രിയ കൂട്ടുകാരിയുടെ വിയോഗത്തില്‍ അവനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കു കഴിയും?അവന്‍ അവളോട്‌ പറയാനിരുന്ന ആ ശുഭക്കാര്യം ഇനി അവളെങ്ങനെ കേള്‍ക്കും?ചോദ്യങ്ങള്‍ ബാക്കിയാക്കി അവനെ നോക്കി നില്‍ക്കുന്ന ആ കണ്ണുകള്‍ മാത്രം സാക്ഷി..!

Wednesday 1 September 2010

''യു നോ................"????

മിക്കപ്പോഴും തോന്നുന്ന ഒരു കാര്യമാണിത് - മാനസീകമായി  പീഡയനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന ശാരീരിക വേദനകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ്. ‍!ഹൃദയം നുറുങ്ങുന്ന അവസ്ഥകള്‍.നിശബ്ധതയിലെ ആ തേങ്ങലിനെ ഭേദിക്കാന്‍ ഒരു ഇളം തെന്നല്‍ പോലും കടന്നു വന്നെന്നു വരില്ല.സ്വയം ഉരുകി,ആ വേദനയെ കടിച്ചമര്‍ത്തുമ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനു കാഠിന്യം ഏറെയാണ്‌.അതൊന്നു ഒപ്പിയെടുക്കാന്‍,ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും നാം ആഗ്രഹിക്കാറുണ്ട്.ആഗ്രഹങ്ങളും മുറിവുകളും ബാക്കിയാക്കി നാമറിയാതെ നിദ്രയിലാണ്ടുപോവാറുമുണ്ട്.

ഞാനിതിവിടെ പറയാന്‍ കാരണവുമുണ്ട്.കഴിഞ്ഞ ദിവസം സംസാരിച്ചുക്കൊണ്ടിരിക്കെ ഇടയ്ക്കെപ്പോഴോ ഞാന്‍ അമ്മയോട് ''യു നോ ''? എന്ന് ഉച്ച സ്വരത്തില്‍ ചോദിച്ചു.ഒരു ''യു നോ'' യില്‍ എന്തിരിക്കുന്നു അല്ലെ? നമ്മള്‍ പലപ്പോഴും സംസാരിക്കുമ്പോള്‍,നാം ആഗ്രഹിക്കുന്ന രീതിയില്‍ ആയിരിക്കണം മറ്റെയാള്‍ എടുക്കണ്ടത് എന്ന് നമുക്ക് ശഠിക്കാന്‍ വയ്യ.എല്ലാവരും മനുഷ്യന്മാര്‍ തന്നെയാണ്, എങ്കിലും എല്ലാവരുടെയും വീക്ഷണം ഒന്ന് പോലെ ആയിരിക്കണം എന്ന് നമുക്ക് ഒരിക്കലും പറയാന്‍ പറ്റില്ല.ഞാന്‍ പറയുന്ന രീതിയിലും മറ്റെയാള്‍ അത് എങ്ങനെ മനസ്സില്‍ ഗ്രഹിക്കുന്നു എന്നാ രീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്.ഞാന്‍ പറഞ്ഞത് മറ്റെയാള്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍ അവിടെ എനിക്ക് നഷ്ടപ്പെടുന്നത് ''വിവേകമാണ്''.മറ്റെയാള്‍ ഞാന്‍ പറയുന്നത് ഗ്രഹിക്കുന്നില്ലെങ്കില്‍ അവിടെ അയാള്‍ക്ക്‌ നഷ്ടമാവുന്നത് ''വിവേചനം' ആണ്.

''യു നോ'' അതൊരു ഇംഗ്ലീഷ് വാക്കാണ്‌.രണ്ടു രീതിയില്‍ നമുക്കതിനെ പറയാം.ഒന്ന് ചോദ്യശരത്തില്‍ ഉറക്കെ ചോദിക്കുന്നതാവാം.അല്ലെങ്കില്‍ ''അറിയുമോ' എന്ന് മൃദുവായി ചോദിക്കുന്നതുമാവാം.അതെടുക്കേണ്ട രീതിയില്‍ വ്യത്യാസമുണ്ട്.ഞാന്‍ ഒരുപക്ഷെ ആദ്യത്തെ രീതിയില്‍ പറഞ്ഞിട്ടുണ്ടാവാം.എന്‍റെ മനസ്സില്‍ ഒന്നും കാണില്ലായിരിക്കാം, പക്ഷെ ഞാന്‍ അതുപയോഗിച്ച സന്ദര്‍ഭവും ,ഉപയോഗിച്ച രീതിയും കാരണമാവാം അത് രണ്ടാളുടെയും മാനസ്സികസമര്‍ദ്ധങ്ങള്‍ക്ക് വഴി വെച്ചത്.


===> നമ്മുടെ സംസാരത്തില്‍ ''വിവേകം'' ആവശ്യം ആണ്.
===> നമ്മുടെ കേള്‍വിയില്‍ ''വിവേചനം'' അനിവാര്യം ആണ്..
===> വിവേചനവും വിവേകവും ഇല്ലെങ്കില്‍ അത് തെറ്റുദ്ധാരണകളിലേക്ക് വഴിതെളിക്കും.

Saturday 28 August 2010

സ്നേഹപ്പൂര്‍വ്വം......!

അപ്പ്രതീക്ഷിതമായി എന്‍റെ കയ്യില്‍ കിട്ടിയ ഡയറിയില്‍ കണ്ട ഒരു കത്ത്...!പക്ഷെ ആ കത്ത് അയച്ചിരുന്നില്ല.ആര്‍ക്കാണ് അത് എന്നും എഴുതിയിരുന്നില്ല.ഒരുപാട് സ്നേഹത്തോടെ തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് അയക്കാന്‍ വേണ്ടി ആരോ ഒരാള്‍ എഴുതിയ ആ സ്നേഹ കാവ്യം..!


പ്രിയപ്പെട്ട ചക്കിപൂച്ചക്ക്......(പേരെനിക്കറിയില്ല)


10-01-1998

എന്തെഴുതണം എന്നെനിക്കറിയില്ല,എന്ത് പേര് ചൊല്ലി വിളിക്കണം എന്നും അറിയില്ല.അതുകൊണ്ട് ഞാന്‍ ഒരു പേരിട്ടു -എന്‍റെ ചക്കി പൂച്ച! അതാണ്‌ നീ.അന്ന് ഒരു ക്രിസ്മസ് രാത്രിയില്‍ പള്ളിയിലെ കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞാന്‍ ആദ്യം നിന്നെ കാണുന്നത്.നീ എന്നെ ശ്രദ്ധിച്ചിരുന്നോ എന്ന് എനിക്കറിയില്ല.നിന്‍റെ മുഖത്ത് ഞാന്‍ കണ്ട പ്രകാശം എന്നെ ഏതോ ഒരു ലോകത്തിലേക്ക്‌ കൊണ്ട് പോയി.എവിടെയോ കണ്ടു മറന്ന , ഒരു മുന്‍ജന്മ ബന്ധം പോലെ , എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരുവള്‍..!വീണ്ടും വീണ്ടും കാണണമെന്ന ഒരു മോഹവും.പക്ഷെ ..ആരാണ്, എവിടെ നിന്നാണ്..എന്നൊന്നും എനിക്കറിയില്ല.അന്ന് രാത്രി നീ എന്‍റെ കണ്ണില്‍ നിന്നും മറയും വരെ ഞാന്‍ നോക്കിനിന്നു.അപ്പോള്‍ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല..എന്തോ ഒരു അടുപ്പം.ബൈക്ക് എടുത്തു വീട്ടിലേക്കു ‌ ഞാന്‍ പോകുമ്പോള്‍ മനസ്സ് നിറയെ എന്‍റെ ചക്കി ആയിരുന്നു.പ്രതീക്ഷകള്‍ വാതിലടച്ച എന്‍റെ മനസ്സിലേക്ക് ഒരു ക്രിസ്മസ്സ് രാത്രിയില്‍ ചേക്കേറിയ എന്‍റെ കള്ളിപ്പൂച്ച.നീ ഇപ്പോള്‍ എവിടെയാണ്? നീ അറിയാതെ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാള്‍ ഈ ലോകത്തിലുണ്ടെന്നു നീ അറിയുന്നുണ്ടോ?അന്ന് നീ എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ എന്‍റെയീ ഇഷ്ടം നീ അറിയുമായിരുന്നില്ലേ?എന്നാലും എനിക്കതില്‍ പരിഭവം ഒട്ടുമില്ല.നിന്നെ അറിയിക്കാതെ നിന്നെ സ്നേഹിക്കുമ്പോള്‍ ഒരു സുഖം.വീണ്ടും ഒരു നല്ല പ്രതീക്ഷ!ഇതുവരെ ചാലിക്കാത്ത വര്‍ണ്ണങ്ങള്‍ അതിനുണ്ട്.നിശ്ചലമായ മനസ്സിന് ഒരു പുതുജീവന്‍ കിട്ടിയപ്പോലെ.പെട്ടെന്ന് തോന്നിയ ഒരിഷടമല്ല എനിക്ക് നിന്നോടുള്ളത്.ഇങ്ങനെ ഒക്കെ ഞാനിവിടെ എന്‍റെ മനസ്സിനോട് ഇരുന്നു പറയുമ്പോള്‍ നീയവിടെ ഒന്നുമറിയാതെ ഉറങ്ങുകയായിരിക്കും.ഒരു തെന്നലായെങ്കിലും ഞാന്‍ നിന്‍റെ അരികത്തുക്കൂടെ കടന്നു പോയിരുന്നെങ്കില്‍ !എന്‍റെ ഈ കൊച്ചു മോഹങ്ങള്‍,എന്റെതുമാത്രമായി ഇരിക്കട്ടെ അല്ലെ.?

എന്‍റെയീ ഇഷ്ടം നീ എന്നെങ്കിലും അറിയുമെങ്കില്‍, ഞാന്‍ എഴുതിയ ഈ കുറിപ്പ് നിനക്ക് എപ്പോഴെങ്കിലും കിട്ടിയിരുന്നെങ്കില്‍ ,ഒരു നിമിഷത്തേക്കെങ്കിലും എന്‍റെ ചക്കിയുടെ ഇഷ്ടം എനിക്ക് അറിയാന്‍ സാധിച്ചിരുന്നെങ്കില്‍..എനിക്ക് കിട്ടിയതില്‍ ഏറ്റവും വല്ല്യ ഭാഗ്യമായിരിക്കുമത്.ഇനി ആ മുഖം ഒന്ന് കാണാന്‍ പറ്റുമോ എനിക്ക്..? അറിയില്ല ...പക്ഷെ എന്‍റെ ഈ ചക്കി പെണ്ണിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാര്‍ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു ..ഒപ്പം ഒരുപാട് പ്രതീക്ഷകളും..

എന്ന്...

സ്നേഹപ്പൂര്‍വ്വം.....

Sunday 15 August 2010

''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്... ''



  

ഒരു ചാറ്റ് റൂമില്‍ വെച്ചാണ് അവള്‍ക്കു അവനെ സുഹൃത്തായി കിട്ടിയത്.തുടക്കത്തില്‍ എപ്പോഴെങ്കിലുമൊക്കെ കണ്ടുമുട്ടിയിരുന്ന അവര്‍ എപ്പോഴോ വളരെ നല്ല സുഹൃത്തുക്കളായി മാറി കഴിഞ്ഞിരുന്നു.എല്ലാം തുറന്നു പങ്കുവെയ്ക്കാനുള്ള ഒരു മനസ്സ് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു.നല്ല ആരോഗ്യമുള്ള ഒരു കൂട്ടുകെട്ട്!ഒരിക്കല്‍പോലും അവരുടെ ഇടയില്‍ തെറ്റുധാരണകള്‍ക്ക് സ്ഥാനം ഉണ്ടായിരുന്നില്ല.എത്ര ചെറിയ വിഷമം വന്നാലും രണ്ടാളും അത് ഷെയര്‍ ചെയാന്‍ മത്സരിക്കുമായിരുന്നു.ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത ആ നല്ല സൌഹൃദത്തിനു ഒരു സദ്വാര്‍ത്ത ആയിരുന്നു അവന്റെ ജോലിമാറ്റം.രണ്ടു വര്‍ഷകാലമത്രയും ഓണ്‍ലൈന്‍ പരിചയം മാത്രമുള്ള രണ്ടു വ്യക്തികള്‍ ഇതാ നേരിട്ട് കണ്ടുമുട്ടാന്‍ പോവുന്നു.ശരിക്ക് പറഞ്ഞാല്‍ ഒരു ''ത്രില്‍'' തന്നെആയിരുന്നു അത്.അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.ആദ്യമായി കാണുമ്പോള്‍ താന്‍ എന്ത് കൊടുക്കും എന്ത് പറയും എന്നൊക്കെ അവള്‍ സ്വപ്നം കാണുമായിരുന്നു.അവസാനം അവള്‍ ഒരു നല്ല വാച്ച് സമ്മാനമായി കൊടുക്കാം എന്ന് തീരുമാനിച്ചു.സെപ്റ്റംബര്‍ -14 ,അന്ന് അവന്റെ പിറന്നാള്‍ ആയിരുന്നു.മുന്‍കൂട്ടി നിശ്ചയിച്ചതിനനുസരിച്ചു അവര്‍ രണ്ടുപേരും അടുത്തുള്ള ഒരു റെസ്ടോറന്റില്‍ എത്തി.തനിക്കുവേണ്ടി കാത്തിരുന്ന അവളുടെ അടുതെക്കവന്‍ ഒരു പൂച്ചെണ്ടുമായി മുന്നില്‍ വന്നു നിന്നു.മുഖതല്‍പ്പം നാണത്തോടെ ഒരു കള്ള ചിരിയോടെ അവള്‍ ആ പൂച്ചെണ്ട് വാങ്ങി , അവളുടെ കയ്യിലെ ആ വാച്ച് അവനു സമ്മാനിച്ചു.വിശേഷങ്ങള്‍ക്കിടയില്‍ അവന്‍ അവളോട്‌ തന്റെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തെ പറ്റി സൂചിപ്പിച്ചു.സന്തോഷവും ഒപ്പം പരിഭവവും അവളുടെ മുഖത്ത് പരന്നു.തന്റെ പ്രിയ കൂട്ടുകാരന്റെ വിവാഹം അതിലുള്ള സന്തോഷം, ഈ സുഹൃത്ത് ബന്ധം ഇവ്ടം അവസാനിക്കുമോ എന്നാ ആവലാതിയും ആയിരുന്നു അവള്‍ക്കുണ്ടായിരുന്നത്.ഈ ഒരു കണ്‍ഫ്യൂഷന്‍ അവള്‍ അവനോടു പറയാതെ ഇരുന്നില്ല.അവന്‍ അവളോട്‌ ഒന്നേ പറഞ്ഞുള്ളൂ...''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് '' എന്ന്.ശെരിയാണ് അവന്‍ പറഞ്ഞത് .അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല സ്വഭാവവും വ്യകതിത്വാവുമുള്ള ഒരു പെണ്‍കുട്ടി.ഇനിയങ്ങോട്ടുള്ള തന്റെ ജീവിതത്തിലും എന്നും ഒരു കൂട്ടായി തന്നെ കൂടെ വേണമെന്നുള്ള അവന്റെ ആഗ്രഹം അവളെ വളരെ അധികം സന്തോഷിപ്പിച്ചു..ഒപ്പം വേറൊരു സര്‍പ്രൈസ് കൂടെ ഉണ്ടെന്നു പറഞ്ഞു അവന്‍ അവന്റെ ഭാവി വധുവിനോട് കാറില്‍ നിന്നിറങ്ങി വന്നു കൂടെയുള്ള പ്രിയ സുഹൃത്തിനെ പരിചയപ്പെടാന്‍ വിളിച്ചു..സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആയിരുന്നു അവിടെ.ഒട്ടും തെറ്റുധാരണകളില്ലാതെ നിഷ്കളങ്കമായ അവരുടെ സൌഹൃധ്ത്തതിലേക്ക് പുതിയൊരു വ്യക്തികൂടി.!

വര്‍ഷങ്ങള്‍ കഴിഞ്ഞു ,രണ്ടുപേര്‍ക്കും കുടുംബങ്ങള്‍ ആയി, ഇന്നും അതെ സ്നേഹ വാത്സ്യങ്ങളോട് തന്നെ അവര്‍ ജീവിക്കുന്നത് കാണുമ്പോള്‍, അറിയാതെ എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു പോവാറുണ്ട്..

''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്.'' ഇവിടെ സ്നേഹത്തിന്റെ ഒരു വ്യത്യസ്തമായ ചിത്രമാണ് വരച്ചു കണ്ടത്.അവന്‍ അതവളോട്‌ പറയുമ്പോള്‍ , കേള്‍ക്കുന്ന മൂന്നാമതൊരാളുടെ പ്രതികരണം.... അത് ഞാന്‍ പറയാതെ തന്നെ ഊഹിക്കാവുന്നതാണ്.പക്ഷെ ,കഥയിലെ രണ്ടുപേര്‍ പറയുന്നതും കേള്‍ക്കുന്നതും മനസില്ലാക്കുന്നതും ഒരേ അര്‍ത്ഥത്തിലാണ്. അവര്‍ക്ക് വേറൊന്നു ചിന്തിക്കാനില്ല, അങ്ങനെ വേറൊന്നു അവള്‍ ചിന്തിച്ചിരുന്നെങ്കില്‍ ഒരിക്കലും ഈ കഥ ഇങ്ങനെ അവസാനിക്കുമായിരുന്നില്ല..

മരണത്തെ സ്നേഹിച്ച പെണ്‍കുട്ടി...!

കണ്ണടച്ചാല്‍ അവന്റെ കണ്ണുകളില്‍ അവളുടെ രൂപമായിരുന്നു.ഇന്നലെ വരെ കളിയാക്കിയും ചിരിച്ചും കൂടെ നിന്നിരുന്ന തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ അകാല മരണം അവനെ വല്ലാതെ തളര്‍ത്തി.അവള്‍ മരണത്തെ മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.വിടര്‍ന്ന കണ്ണുകളും ആരെയും ആകര്‍ഷിക്കുന്ന ചിരിയും തുറന്ന സംസാരവും ഉള്ള അവളെ ആരും ഇഷ്ടപ്പെടാതെ വരികയില്ല..അധികം ആരുമായും അത്ര വേഗം ഇടപഴകാത്ത മീര എന്ന അവള്‍ രാഹുലിന്റെ ഉറ്റ മിത്രമായത് തികച്ചും സ്വാഭാവികമായിട്ട്!ആദ്യമൊക്കെ കുറച്ചു അകലം സൂക്ഷിചെങ്കിലും, പിന്നീടങ്ങോട്ടുള്ള മീരയുടെയും രാഹുലിന്റെയും ചങ്ങാത്തം വളരെ ആഴമുള്ളതായി തീര്‍ന്നു.അവര്‍ക്കിടയില്‍ ഒളിച്ചു വെക്കേണ്ടതായി ഒന്നുമുണ്ടായില്ല.തമാശക്കിടയില്‍ പലപ്പോഴും അവളെ പിന്തുടരുന്ന മരണത്തെ പറ്റി രാഹുലിനോട് സൂചിപ്പിക്കുമായിരുന്നു.ഇത് കേള്‍ക്കുമ്പോള്‍ പിണങ്ങി പോകുന്നതും തിരിച്ചു കൊണ്ടുവരുവാന്‍ അവള്‍ പാട്ട് പാടി കൊടുക്കുന്നതും അവര്‍ക്കിടയില്‍ സ്ഥിരമായി.

വേദനകളെ സ്വയം ഏറ്റുവാങ്ങുന്ന അവളുടെ മനസ്സിനെ അവനു ഒരുപാട് ഇഷ്ടമായിരുന്നു.മനസ്സുകൊണ്ട് അവള്‍ക്കു ഒരാപത്തും വരല്ലേ എന്നവന്‍ ഈശ്വരനോട് എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു.അങ്ങനെയിരിക്കെ ആ ആഴ്ചയിലെ വാരാന്ത്യത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അവന്‍ വായിക്കുവാന്‍ ഇടവന്നു . അതിന്ടെ തലക്കെട്ട്‌ ഇങ്ങനെ ആയിരുന്നു-''മരണത്തെ സ്നേഹിച്ച പെണ്‍കുട്ടി..'' വെറുതെ വായിച്ചു പോയെങ്കിലും എവിടെയോ ഒരു ദുഃഖം അവന്റെ മനസ്സില്‍ അറിയാതെ കയറികൂടിയിരുന്നു.രണ്ടു ദിവസമായി ഒരു വിവരവും ഇല്ലാതിരുന്ന മീരയെ അന്വേഷിച്ചു രാഹുല്‍ അവളുടെ ഹോസ്റ്റലില്‍ ചെന്നന്വേഷിച്ചപ്പോള്‍ മനസ്സിലായി, എന്തോ ഒരു വയ്യായ്ക കൊണ്ട് അവള്‍ വീട്ടിലേക്കു പോയിരുന്നെന്ന്.തന്നോട്‌ ഒരു വാക്കുപോലും പറയാതെ പോയ അവള്‍ക്കു ഒരു കുഞ്ഞു ശിക്ഷയെങ്കിലും കൊടുക്കണം എന്ന് അവന്‍ മനസ്സില്‍ കരുതി അവളെ അന്വേഷിക്കാന്‍ പോയതും ഇല്ല.

ഒരാഴ്ച കഴിഞ്ഞും മീരയെ കാണാതായപ്പോള്‍,ആകെ അസ്വസ്ഥമായ അവനെ വരവേറ്റത് അവളുടെ മരണവാര്‍ത്തയായിരുന്നു.എന്തു ചെയ്യണം എന്നറിയാതെ ..അവന്‍ പൊട്ടി കരയാന്‍ തുടങ്ങി.അവനെ ഒന്ന് ആശ്വസിപ്പിക്കാന്‍ അവന്റെ കൂട്ടുക്കാര്‍ക്കായില്ല..തന്റെ വാശിയാണ്...ഇതിനൊക്കെ കാരണം എന്ന് സ്വയം കുറ്റം പറഞ്ഞു അവന്‍ അവിടെ ബോധരഹിതനായി താഴെ വീണു.കൂട്ടുക്കാര്‍ അവനെ പൊക്കിയെടുത്തു ഒരു കട്ടിലില്‍ കിടത്തി, മുഖത്തല്‍പ്പം വെള്ളം തളിച്ചു.കണ്ണു തുറന്ന അവന്‍ ആദ്യം അന്വേഷിച്ചത് ''എന്റെ മീരയെവിടെ??'' എന്നായിരുന്നു.എന്തുത്തരം പറയണം എന്നറിയാതെ കൂട്ടുകാര്‍ ആകെ വിഷമിച്ചു.പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നതുപോലെ അവന്‍ അവന്റെ ബാഗു തുറന്നു ആ വാരാന്ത്യം എടുത്തു മറിച്ചു നോക്കി...''മരണത്തെ സ്നേഹിച്ച പെണ്‍കുട്ടി..'' താഴെ ആയി കണ്ടു ,ഇത് എഴുതിയത് -''മീര''!

Friday 6 August 2010

ട്യൂണിംഗ്..!

സ്നേഹിക്കുന്നതില്‍ നാം പലപ്പോഴും കൊച്ചുക്കുട്ടികളെ പോലെയാണ് , ചില അനാവശ്യ ദുശാട്ട്യങ്ങളും,കുട്ടികുറുമ്പുകളും ..ഒക്കെ ഇടകലര്‍ന്ന ഒരു സൌഹൃദം..പിണങ്ങാനും വീണ്ടും കള്ള ചിരിയോടെ ഇണങ്ങാനും മാത്രം അറിയുന്ന ചങ്ങാത്തം..ഇണക്കങ്ങളില്‍ പറയുന്ന കൊച്ചു കൊച്ചു തമാശകളും, ഇടയ്ക്കല്‍പ്പം വീട്ടുവിശേഷങ്ങളും ..ചിലപ്പോള്‍ അറിയാതെ നിറഞ്ഞു പോവുന്ന കണ്ണുകളും ..ആ കണ്ണീരോപ്പുവാന്‍ കാത്തിരിക്കുന്ന പ്രിയ കൂട്ടുക്കാരന്റെ/കൂട്ടുകാരിയുടെ തോളില്‍ ഒന്ന് ചാഞ്ഞു കിടക്കുവാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളും എല്ലാം ഓര്‍ക്കുമ്പോള്‍ ഒരു കുളിര്‍ മഴയുടെ പ്രതീതി.!ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് , രണ്ടു വ്യക്തികളുടെ മേളനം അല്ലെങ്കില്‍ സൌഹൃദം അത് ഒരു തരത്തിലുള്ള ''ട്യൂണിംഗ്'' ആണെന്ന്.എന്നെ മറ്റൊരാള്‍ മനസ്സില്ലാക്കി, എന്നെ ഞാനായി കാണുന്ന രീതിയെ വേണമെങ്കില്‍ ''ട്യൂണിംഗ്'' എന്ന് പറയാം.പക്ഷെ ഇടയ്ക്കു നാം ഉദ്ദേശിക്കുന്ന ഒരു ക്ലാരിടി ഇതിനു കിട്ടിയെന്നു വരില്ല, കാരണം, രണ്ടു വ്യത്യസ്ത വ്യക്തികള്‍, ജീവിത സാഹചര്യങ്ങള്‍,അപ്പോഴുണ്ടാകുന്ന ചില അക്ഷരപ്പിശകുകള്‍.അത് പരസ്പ്പരം പറയാതെ ഇരിക്കുമ്പോഴുണ്ടാകുന്ന മനസ്സിന്റെ വിങ്ങല്‍ അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു തരം വേദനയാണ്.,

നമ്മുടെ സൌഹൃടതിനിടയില്‍ ഇടക്കെപ്പോഴെങ്കിലും ഒരു വിരള്ച്ച തോന്നുന്ന നേരം അത് തുറന്നു പറഞ്ഞു മനസ്സിന്റെ മുറിവിനെ ഉണക്കുന്നതിനു പകരം ഒന്നും പറയാതെ നാളുകള്‍ നീട്ടിയാല്‍ ആ ബന്ധം ആടിയുലയാന്‍ അധിക നാള്‍ വേണ്ടി വരില്ല.അങ്ങനെ നല്ലൊരു സൌഹൃദം അവിടെ കാര്യകാരണങ്ങള്‍ ഇല്ലാതെ മുറിച്ചു മാറ്റപ്പെടും .നമ്മുടെ സ്നേഹം, സൌഹൃദം ആത്മാര്‍ത്ഥമെങ്കില്‍ പ്രിയ കൂട്ടുകാരെ, നിങ്ങളുടെ മനസിനെ നോവിപ്പിക്കുന കാര്യങ്ങള്‍ നിങ്ങളുടെ പ്രിയ കൂട്ടുക്കാരന്‍ /കൂട്ടുകാരി കൂടെ അറിയാനുള്ള ഒരു അവകാശം എങ്കിലും കൊടുത്തുകൂടെ..???

നല്ല സൌഹൃദങ്ങള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..!

Sunday 18 July 2010

വിരഹത്തിന്‍റെ കാത്തിരുപ്പ്...!

അവന്‍ അവളില്‍ നിന്നും മാറിനിന്നിട്ടു നേരം ഏറെ ആയില്ല, എങ്കില്‍ പോലും അവളുടെ കണ്ണുകളിലെ വിരഹത്തിനു ജന്മങ്ങളുടെ നോവുണ്ടായിരുന്നു.കാത്തിരുപ്പിന്റെ ഒടുവിലാണ് അവര്‍ പരസ്പ്പരം കണ്ടുമുട്ടിയതെങ്കിലും,അവരുടെ മനസ്സിന്‍റെ ഉള്ളറകളിലെ ആത്മാവിന് ഇന്നും തൊണ്ണൂറുകളിലെ യൌവനത്തിന്റെ ഹൃദയ മിടിപ്പുകളും കുറെ സ്വപ്നങ്ങളും മോഹങ്ങളും മാത്രമായിരുന്നു...രണ്ടു പേരുടെയും ജീവിതത്തിന്റെ ഒരധ്യായം പിന്നിട്ടു കഴിഞ്ഞെങ്കിലും ,ഇന്നും അവര്‍ അവര്‍ക്ക് നഷ്ടപെട്ടുപോയ പവിഴങ്ങള്‍ അന്വേഷിച്ചുള്ള യാത്ര തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഭൂതകാലത്തിന്റെ ഈരടികള്‍ അവര്‍ ഒരുമിച്ചു പാടാന്‍ തുടങ്ങിയിരിക്കുന്നു..ഒരേ മനസ്സും, ഒരേ ആത്മാവുമായി അവരങ്ങനെ അവരുടെ നിഷ്കളങ്കമായ ലോകത്തിങ്ങനെ വര്‍ണ്ണങ്ങള്‍ ചാലിച്ചു കൊണ്ടിരിക്കുന്നു..

വര്‍ഷം 1990, ഒരു ജൂണ്‍ മാസം.

കടുത്ത വേനലിന് വിരാമമിട്ടു ദൂരെ ആകാശത്ത് കാര്‍മേഘക്കൂട്ടങ്ങള്‍ കശപിശ കൂടുന്നു..ആ ബഹളത്തിനിടയില്‍ ഒരു വലിയ മഴത്തുള്ളി അവളുടെ മേല്പ്പതിച്ചു..അവള്‍ മനസ്സില്‍ പറഞ്ഞു.--മഴക്കാലത്തിന്റെ തുടക്കമായിരിക്കുന്നു..ഒപ്പം വിദ്യാരംഭത്തിന്റെയും.അവളുടെ കുഞ്ഞനുജന്മാര്‍ പുതിയ ബാഗും അതില്‍ പുസ്തകങ്ങളും ഒതുക്കി വെയ്ക്കുന്നതിന്റെ തിരക്കിലാണ്..ദൂരേക്ക്‌ കണ്ണും നട്ട് മഴയെ വരവേല്‍ക്കുവാന്‍ നില്‍ക്കുന്ന അവളെ കണ്ടു അമ്മ ചോദിച്ചു-''ഇതെന്താ ഒരു പതിവില്ലാതെ നീ തനിയെ ഇങ്ങനെ മാറി നിക്കുന്നെ, ഇവരെ ഒന്ന് സഹായിചൂടെ?" .''ഏയ്‌ ഒന്നുമില്ലമ്മേ, എന്ന് പറഞ്ഞെങ്കിലും അവള്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു-''ഹോ..ഒന്ന് സമാധാനത്തില്‍ ഈ മഴയെ ഒന്ന് കാണാന്‍ പോലും സമ്മതിക്കുന്നില്ലല്ലോ.''.അവള്‍ ഇങ്ങനെയാണ്, അവളുടെ സാമ്രാജ്യമാണ്‌ ഈ ചുറ്റുമുള്ള പ്രകൃതിയും,മഴയും, കാറ്റും ,രാത്രിയില്‍ മിന്നുന്ന മിന്നാമിനുങ്ങുകളും,ദൂരെ കണ്ണിറുക്കി കാട്ടുന്ന നക്ഷത്രക്കൂട്ടങ്ങളും ഒക്കെ...

ഇനി നാളെ വീണ്ടും കോളേജ്ജിലേക്ക് .അന്നും പതിവുപോലെ ക്ലാസ്സില്‍ നിന്നും തിരിച്ചെത്തി അവള്‍ ചായകപ്പുമായി വരാന്ധയിലേക്ക് നടന്നു.ഗേറ്റ് തുറന്നു കടന്നു വന്ന പോസ്റ്റ്മാന്‍ അവളുടെ പേരില്‍ വന്ന ഒരു കത്ത് അവള്‍ക്ക് കൊടുത്തു..''എന്താ ഇത്? എനിക്കൊരു കത്തോ? ഇതാരാണിപ്പോള്‍, എനിക്കിങ്ങനെ ഒരു കത്തയക്കാന്‍, ? അവള്‍ ആ കത്ത് തിരിച്ചും മറിച്ചും നോക്കി.എവിടെ നിന്ന് എന്നറിയില്ല, ഏതായാലും അമ്മ കാണാതെ അത് തുറന്നു നോക്കാന്‍ തീരുമാനിച്ചു. അതില്‍ ഇത്ര മാത്രം എഴുതിയിരുന്നു..

" നഷ്ടപ്പെട്ട വേരുകള്‍ തേടി ഞാനലഞ്ഞു..
ഞാനെത്തിപ്പെട്ടെത് നിന്‍ വാകമരചോട്ടില്‍..
ആ തണലില്‍ ഞാനല്പ്പനേരമിങ്ങനെ..ഒരു ദേശാടനക്കിളിയെ പോലെ...."

എന്ന് ഒരുപാടിഷ്ടത്തോടെ..

ഓര്‍മ്മകള്‍ അവളെ മാസങ്ങള്‍ക്ക്  മുമ്പ് നടന്ന കോളേജ് ആര്‍ട്സ് ഫെസ്ടിവല്ലിലേക്ക് കൊണ്ടുപോയി. താന്‍ എഴുതി സ്റെജില്‍ അവതരിപ്പിച്ച ഈ കവിതയെങ്ങനെ..??ആലോചിച്ചു നില്‍ക്കും മുന്നേ വീട്ടിലെ കാളിംഗ് ബെല്‍ മുഴങ്ങിക്കൊണ്ടിരുന്നു.ഓടിച്ചെന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ മനോഹരമായ ഒരു പ്പൂചെണ്ടുമായി ഒരാള്‍.എനിക്കുനേരെ നീട്ടി പറഞ്ഞു-''താന്‍ വളരെ മനോഹരമായി ആ കവിത അവതരിപ്പിചെന്ന്''.കയ്യിലെ കത്തിന്റെ ഉടമയെ തന്‍ കണ്ടെത്തിയെന്നു അവള്‍ക്കു ബോധ്യപ്പെട്ടു.സ്വയം പരിചയപ്പെടുത്തിയ ശേഷം അവന്‍ അവളുടെ കണ്ണുകളിലേക്കു കുറെ നേരമിങ്ങനെ നോക്കി.''ആരാ മോളെ...എന്ന് ചോദിച്ചു വരുന്ന അമ്മയെ കണ്ടു അവന്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.''ഞാന്‍ കൃഷ്ണ,മീരയുടെ കവിത കേട്ട് ഒന്ന് അഭിനന്ദിക്കാന്‍ വന്നതാണ്, ബുദ്ധിമുട്ടായതില്‍ കഷമിക്കണം..''കുറച്ചുനേരംക്കൂടി അവിടെയിരുന്നു അവരോടു സംസാരിച്ച ശേഷം അവന്‍ യാത്രപറഞ്ഞിറങ്ങി.അത് ഒരു കടിഞ്ഞൂല്‍ പ്രണയത്തിന്റെ തുടക്കമായിരുന്നു..മനസ്സുകള്‍ കൈമാറാന്‍ അധിക നാള്‍ വേണ്ടിവന്നില്ല..അവനിലെ കവിയെ അവള്‍ തിരിച്ചറിഞ്ഞു,അവന്‍റെ പല കവിതകളും അവളുടെ സ്വരത്തില്‍ പുറത്തു വന്നു..ഇതുപോലെയുള്ള ധന്യ മുഹൂര്‍ത്തങ്ങള്‍ അവരുടെ ജീവിതത്തില്‍ ദിനചര്യയായി മാറി.ആ നിശബ്ദ പ്രണയത്തില്‍ ഒരു കാര്‍ഗില്‍ യുദ്ധം കടന്നുവരുമെന്നു അവര്‍ നിനചിരിക്കില്ല..

അപ്രതീക്ഷിതമായെത്തിയ അവന്‍റെ ഒരു ഫോണ്‍ കാള്‍!''മീര,നമ്മുടെ ഈ പവിത്രമായ സ്നേഹ ബന്ധത്തില്‍ നീ വിശ്വസിക്കുന്നെങ്കില്‍ ഞാനിപ്പം പറയാന്‍ പോകുന്ന കാര്യം കേട്ട് വിഷമിക്കരുത്, എന്‍റെ ജോലിയുടെ ഭാഗമായി ഞാന്‍ കാര്‍ഗിലെലേക്ക് പോകുന്നു..നമ്മുടെ രാജ്യത്തിനായിട്ട് .. നീ കാത്തിരിക്കണം എനിക്ക് വേണ്ടി.."വര്‍ഷങ്ങള്‍ ഋതുക്കള്‍ പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു..കാത്തിരിപ്പിനൊടുവില്‍ വീണ്ടും അവര്‍ പരസ്സ്പ്പരം കണ്ടുമുട്ടി.,..ആ സന്തോഷം തീരും മുന്നേ...വീണ്ടും ഒരു കാത്തിരുപ്പ്....സ്വയം മറന്നു അവളുടെ സ്വപ്നങ്ങളില്‍ മുഴുകിയിരിക്കവേ അതാ, ഫോണ്‍ റിംഗ് ചെയ്യുന്നു..''കൃഷ്ണ കാളിംഗ്..'' അവള്‍ വേഗം അതെടുത്തു..''ഹെലോ,മീര...ഞാന്‍  കാശ്മീരിലെത്തി  ഇവിടെ റേഞ്ച് കുറവാണ്,കുറെ ദൂരം നടന്നു ട്രൈ ചെയ്തിട്ടാണ് കിട്ടിയത്..വിഷമിക്കരുത്...ഞാന്‍ വരും...പറഞ്ഞുതീരും മുന്നേ കാള്‍ ഡിസ്കണക്റ്റ് ആയി..സ്വയം സങ്കടം ഉള്ളിലൊതുക്കി വെച്ച് അവളിങ്ങനെ അലസമായി നടക്കുന്നതിനിടയില്‍ ഒരു മഴതുള്ളി അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങി. അവളുടെ കണ്ണുനീരിനെ ഇല്ലാതാക്കാന്‍ അതിനു കഴിയുമോ...പറഞ്ഞു തീര്‍ന്നില്ല...മഴയുടെ വര്‍ഷഘോഷങ്ങളുമായി വീണ്ടുമൊരു മഴക്കാലത്തിന്റെ തുടക്കം...ഒപ്പം കാത്തിരുപ്പിന്റെയും..

Monday 28 June 2010

വേഴാമ്പല്‍ ഇനി കരയുമോ???

സ്നേഹിച്ചു പോയൊരു കുറ്റമല്ലാതെ..
വേറൊന്നുമീ ഞാന്‍ നിന്നോട് ചെയ്തതില്ല..
നീ എനിക്ക് നേരെ ഉതിര്‍ത്ത അമ്പുകള്‍ ..
തുളഞ്ഞു കയറി എന്‍ അന്തരംഗത്തില്‍..
അതില്‍ നിന്നൊരു ചുടു ചോരത്തുള്ളിയെങ്കിലും
നിന്നില്‍ പതിച്ചിരുന്നെങ്കിലെന്നു വെറുതെ ആശിച്ചുപോയി.


നീ എന്നിലേല്ല്പ്പിച്ച മുറിപ്പാടുകള്‍ ..
തീരാ നൊമ്പരമായ് ഇന്നും എന്‍ മിഴികളില്‍ കാണ്മൂ..
ന്യായ പീഠത്തില്‍ നിന്നെ നിര്‍ത്തുവാനെനിക്കാവില്ല..
ഞാന്‍ നിന്‍റെ ഉള്ളം കയ്യിലെല്പ്പിച്ച എന്‍ ഹൃത്തിനെ..
മുള്ളുകള്‍ കൊണ്ട് നീ കുത്തിനോവിച്ചപ്പോഴും..
ആ മനം തേങ്ങിയത് നിന്‍റെ വേവലാതിയേ കുറിച്ചായിരുന്നു..

ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി..
നീയെനിക്ക് മുന്നില്‍ നിരത്തി വെച്ച ന്യായങ്ങള്‍..
കേള്‍ക്കുവാന്‍ എന്‍റെ കാതുകള്‍ക്കിനിയാവില്ല..
ഹൃദയം പറിച്ചെടുക്കപ്പെട്ട ഒരു വേഴാമ്പല്‍ മാത്രമാണിനി ഞാന്‍..!

Monday 10 May 2010

വാര്‍ദ്ധക്ക്യമേ നിനക്ക് സ്വാഗതം..

ജീവനും മരണത്തിനുമിടയിലെ അവസാന ഘട്ടമാണ് വാര്‍ദ്ധക്ക്യം.നാമെല്ലാം ആ പാതയിലൂടെ കടന്നുപോയേ പറ്റൂ..കാരണം, നമ്മുടെ ജീവിതം അങ്ങനെയാണ് തിട്ട പെടുത്തിയിരിക്കുന്നത്..കുട്ടികാലം,കൌമാരം,യൌവനം,വാര്‍ദ്ധക്ക്യം.ഓരോ പടികളായി തന്നെ കയറണം. .എടുത്തുചാട്ടം ഇതില്‍ സാധ്യമല്ല..ഈ നഗ്ന സത്യം അറിഞ്ഞു കൊണ്ടും, ഇന്നും സ്വന്തം മാതാപിതാക്കളെയും, പ്രായമായവരെയും വൃദ്ധ സദനത്തിലും മറ്റും കൊണ്ട് ചെന്നാക്കുന്നത് എത്ര ശോചനീയമായ ചിന്താഗതിയാണ്.??സ്വന്തം ഭവനത്തില്‍ കിട്ടാത്ത സംരക്ഷണം അന്യര്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ ലഭിക്കും, എന്നതിന് എന്തുറപ്പാണ് ഉള്ളത് ? ഇവിടെയും കാണാം മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍...കുഞ്ഞുങ്ങള്‍ കണ്ടു വളരുന്നതും ഇതുതന്നെ.. വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെ തങ്ങള്‍ക്കുനേരെ ചോദ്യ ശരങ്ങളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍...അപ്പോഴും, മൌനം മാത്രമാണ് അവര്‍ക്ക് മറുപടി ആയി നല്‍കാന്‍ ഉള്ളത്..

നാം എത്ര പരിഷ്കാരികളോ, വിദ്യസമ്പന്നരോ ആകട്ടെ...നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കടമകളെ അന്യന്റെ മേലില്‍ ചുമത്തുന്ന സംസക്കാരത്തില്‍ നിന്നും പുറത്തു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു..

അറിയുക.... ഞാനും, നീയും...ഈ ഒരു വാര്‍ദ്ധക്യാ കാലത്തെ യാണ് സ്വാഗതം ചെയ്യുന്നതുയെന്ന്. ഇനിയും വൈകിയില്ല പ്രിയ സുഹൃത്തെ,..തിരിച്ചറിയുക നമ്മുടെ ജീവിത മൂല്യങ്ങളെ, അവയെ മുറുകെ പിടിച്ചു കൊണ്ട് നല്ലൊരു നാളെയുടെ പിന്ഗാമികളായി ..കുറ്റബോധത്തിന്റെ കെണിയില്‍ പെടാതെ നമുക്ക് ജീവിക്കാം,നിറഞ്ഞ മനസ്സോടെ,ആത്മ സംതൃപ്തിയോടെ...

ആശംസകള്‍..!

നീ എന്‍ അരികിലുണ്ടായിരുന്നെങ്കില്‍. .(കവിത)

കത്തിയെരിയും മെഴുകുതിരിപോലെന്‍
ഉള്ളം പിടയ്ക്കുമ്പോള്‍..
നീ അറിയുന്നുവോ,എന്നിലെ നോവ്‌ ഒരു തീരാകനവെന്നു ?
എങ്കിലും എനിക്കാശ്വാസമേകാന്‍
നീ എന്‍ അരികിലുള്ള പ്പോള്‍
അറിയുന്നു ഞാന്‍ ..ഏതോ ജന്മ സുകൃതം പോലെ..
നിന്‍ വാക്കുകള്‍ ,പണ്ടാരോ..പനയോലകളില്‍
തീര്‍ത്ത കാവ്യം പോലെ..

എനിക്ക് നല്‍കാന്‍ നിന്‍റെ പക്കലെന്തുണ്ട്??
ഒരല്‍പ്പനേരം നിന്‍ ചാരതിരിക്കുവാന്‍ മോഹം..
നിനച്ചിരിക്കാത്ത നേരത്ത്
പതിയെ പെയ്ത ചാറ്റല്‍ മഴയില്‍
പാതി നനവോടെന്‍ ഉള്ളം കുളിര്‍ത്തു..
..ഇത്തിരി നാനമെന്നോണം ഞാന്‍..
അറിയാതെ മനസ്സില്‍ പറഞ്ഞു..

നീയെന്‍ അരികിലുണ്ടായിരുന്നെകില്‍...
വെറുതെ ഒരു മോഹം....!

പ്രതീക്ഷ കൈവെടിയാതെ..(കവിത)




അറിയാതെ നീ എന്‍ മനസ്സില്‍ ചാലിച്ചു
സൌഹൃദത്തിനു ഏഴല്ല,എഴുപതു വര്‍ണ്ണങ്ങള്‍
അകതാരില്‍ നിന്നുതിരുമാസ്നേഹം,
ആഴത്തില്‍ പതിച്ചു മായാതെയെന്നും..

എന്‍ മിഴികളില്‍ നിന്നടര്‍ന്നുവീഴുമാ
കണ്ണുനീര്‍ മുത്തിനെ നെഞ്ചോടു ചേര്‍ത്തു നീ
മഴമുകില്‍ സാക്ഷിയായ് മൂകമായ് നില്‍ക്കവേ..
എന്നിലെ നൊമ്പരം മൌനരാഗമായ് നിന്നിലലിയവേ

പ്രതീക്ഷ കൈവെടിയാതെ നിന്‍ വഴിയെ..
ഒരുപിടി മോഹങ്ങളുമായ്..
കാത്തിരുപ്പിന്റെ നേര്‍ത്ത നനവോടെ..
പുതിയൊരു പ്രഭാതത്തിന്റെ നാളമായ്..



അമ്മമാരുടെ ദിനം-മെയ്‌ 9

ഇന്ന് ലോകമെമ്പാടും അമ്മമാരുടെ ദിനമായി ആചരിക്കുന്നു.അമ്മയാവുക എന്നത് ദൈവത്തിന്റെ ഒരു ദാനമാണ്.അതിലൂടെ ഒരു വലിയ ഉത്തരവാദിത്വമാണ് എല്ലാ അമ്മമാരും ഏറ്റെടുക്കുന്നത്. ഈ അവസരത്തില്‍ തന്നെ ഞാന്‍ നമുക്ക് ചുറ്റുമുള്ള അനാഥരായ കുഞ്ഞുങ്ങളെ ഓര്‍ക്കുന്നു. ആരും അനാഥരായി ജനിക്കുന്നില്ല.അവരും ഒരമ്മയില്‍ നിന്ന് തന്നെ ജന്മം കൊണ്ടവര്‍..എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു..?ഇവിടെയാണ്‌ ഞാന്‍ പറഞ്ഞ മനസ്സാക്ഷി കടന്നു വരുന്നത്,.ഒമ്പത് മാസം ആ കുഞ്ഞിനെ സ്വന്തം ഉദരത്തില്‍ വഹിക്കാമെങ്കില്‍ തുടര്‍ന്നുള്ള ആ കുഞ്ഞിന്റെ ജീവിതത്തില്‍ നിറം ചാര്‍ത്താന്‍ എന്തെ ആ അമ്മ മറന്നു പോവുന്നു..??യഥാര്‍ത്ഥത്തില്‍ ഇത് ഒരു മറവി അല്ല ,ഇതിനെ നമുക്ക് സ്വാര്‍ത്ഥത എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. എന്തിനുള്ള സ്വാര്‍ത്ഥത ??സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി , നമ്മുടെ കടമകളെ നാം മറ്റുള്ളവരെ ഭാരമെല്പ്പിക്കുന്നു. കുറച്ചൊന്നു ചിന്തിച്ചാല്‍ മനസിലാക്കാവുന്നതെ ഉള്ളൂ...ആ കുഞ്ഞും ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്നാ സത്യം..അമ്മയ്ക്കും കുഞ്ഞിനുമിടയ്ക്കുള്ള ഈ മനസ്സാക്ഷി പാട മാറ്റിയാല്‍,ഒരിക്കലും കൂണ്‍ പോലെ പൊന്തി വരുന്ന അനാഥാലയങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകുമായിരുന്നില്ല,.മെയ്‌ ഒമ്പത് എന്നാ ഈ ദിവസം, ഈ കുഞ്ഞുങ്ങക്ക് അനുഗ്രഹമോ അതോ ശാപമോ?? സാഹചര്യ സമ്മര്‍ദ്ധങ്ങള്‍ കൊണ്ട് അനാധരാക്കപെട്ടവര്‍ ..എന്ന് നമുക്ക് വേണമെങ്കില്‍ പറയാം എന്നെ ഉള്ളൂ..ഈ ദിവസം ഈ കുഞ്ഞുങ്ങള്‍ക്ക്‌ കൂടി വേണ്ടി ഉള്ളതാവട്ടെ എന്ന് മനസ്സുകൊണ്ട് ഞാന്‍ പ്രാര്‍ഥിക്കുന്നു..

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ