നിന്‍
മൌനത്തിന്‍ ഭാഷയോ
അതിലൂറും ചുടുബാഷ്പമോ
വണ്ടോട് ഞാനക്കാര്യം ഓതി
ചുണ്ടോടു അതൊപ്പിയെടുക്കുവാന്‍
നിന്‍ ഹൃത്തിലൂടൂര്‍ന്നൊരാ സ്നേഹം
സ്വന്തമാക്കുവാനേറെ മോഹം
മാണിക്യമായ് ഞാന്‍ കാത്തുവെച്ചോരു
വരണമാല്യമായ് എന്‍ മാറിലണിയാന്‍
ആനന്ദമായ് ആത്മപീയൂഷമായ്
സാഫല്യമായ് പ്രേമനൈവേദ്യമായ്
കണികൊന്നതന്‍ പൂമൊട്ടിനെ വരവേല്‍ക്കുവാന്‍
മണിശലഭങ്ങളായ് നാം കൂടണയവേ
നിനയ്ക്കാതെ വന്നയീ വിരഹം
തരും വിങ്ങലെന്‍ നെഞ്ചകത്തില്‍
പെയ്യാതെ പെയ്തയീ മഴയില്‍
വരും ഓര്‍മകള്‍ തന്‍ നിത്യവസന്തം
എന്തേയിത്ര വൈകി നീ..
എന്തേയിത്ര വൈകി നീ-
യെന്‍ ചാരത്തണയാന്‍ പ്രിയനേ
വിതുമ്പുമെന്‍ ഹൃദയത്തിന്‍ മണിനാദം
ഏറെ വൈകിയെന്നാലും നിനക്കായ്
ഞാന്‍ കൊളുത്തിയ തിരിനാളം
അണയ്ക്കാതെ ഞാന്‍ കാത്തിടാം
എന്‍ ശ്വാസം നിലയ്ക്കുവോളം..
അതിലൂറും ചുടുബാഷ്പമോ
വണ്ടോട് ഞാനക്കാര്യം ഓതി
ചുണ്ടോടു അതൊപ്പിയെടുക്കുവാന്‍
നിന്‍ ഹൃത്തിലൂടൂര്‍ന്നൊരാ സ്നേഹം
സ്വന്തമാക്കുവാനേറെ മോഹം
മാണിക്യമായ് ഞാന്‍ കാത്തുവെച്ചോരു
വരണമാല്യമായ് എന്‍ മാറിലണിയാന്‍
ആനന്ദമായ് ആത്മപീയൂഷമായ്
സാഫല്യമായ് പ്രേമനൈവേദ്യമായ്
കണികൊന്നതന്‍ പൂമൊട്ടിനെ വരവേല്‍ക്കുവാന്‍
മണിശലഭങ്ങളായ് നാം കൂടണയവേ
നിനയ്ക്കാതെ വന്നയീ വിരഹം
തരും വിങ്ങലെന്‍ നെഞ്ചകത്തില്‍
പെയ്യാതെ പെയ്തയീ മഴയില്‍
വരും ഓര്‍മകള്‍ തന്‍ നിത്യവസന്തം
എന്തേയിത്ര വൈകി നീ..
എന്തേയിത്ര വൈകി നീ-
യെന്‍ ചാരത്തണയാന്‍ പ്രിയനേ
വിതുമ്പുമെന്‍ ഹൃദയത്തിന്‍ മണിനാദം
ഏറെ വൈകിയെന്നാലും നിനക്കായ്
ഞാന്‍ കൊളുത്തിയ തിരിനാളം
അണയ്ക്കാതെ ഞാന്‍ കാത്തിടാം
എന്‍ ശ്വാസം നിലയ്ക്കുവോളം..