ഇന്നലെ
കണ്ട സ്വപ്നങ്ങളിലെപ്പോഴോ
നിന്‍ മൗനത്തിന്റെ ചിറകടി ഞാന്‍ കേട്ടിരുന്നു
സ്വപ്നങ്ങളിലെ സ്വപ്നത്തെ തേടി
ഞാന്‍ കയറിയിറങ്ങിയ പടിവാതിലുകളില്‍
ഒന്നിലുപോലും നിന്‍റെ മുഖം തെളിഞ്ഞില്ല
ഏകയായിരുന്നു അന്ന് ഞാന്‍
ക്ഷീണിച്ച മനസ്സിന്‍റെ വിങ്ങലുകള്‍
നിന്‍ മൗനത്തിന്റെ ചിറകടി ഞാന്‍ കേട്ടിരുന്നു
സ്വപ്നങ്ങളിലെ സ്വപ്നത്തെ തേടി
ഞാന്‍ കയറിയിറങ്ങിയ പടിവാതിലുകളില്‍
ഒന്നിലുപോലും നിന്‍റെ മുഖം തെളിഞ്ഞില്ല
ഏകയായിരുന്നു അന്ന് ഞാന്‍
ക്ഷീണിച്ച മനസ്സിന്‍റെ വിങ്ങലുകള്‍
ആര്‍ക്കും പകുത്തു നല്കാനാകാതെ
നന്നേ പണിപ്പെട്ട നാളുകള്‍
കാത്തിരുപ്പിന്റെ പ്രതീക്ഷകള്‍ക്ക്
മാറാല പിടിച്ചു തുടങ്ങിയിരുന്നു
ദൂരെയെങ്ങോ ഒരു നേര്‍ത്ത വെട്ടം..
കൊട്ടും കുരവയുമില്ലാതെ ഒരു നിഴല്‍രൂപം
ഒടുവില്‍ ഞാന്‍ കണ്ടെത്തി
എന്റെ കാണാമറയത്തെ
സ്വപ്നത്തിലെ രാജകുമാരനെ..
കാത്തിരുപ്പിന്റെ പ്രതീക്ഷകള്‍ക്ക്
മാറാല പിടിച്ചു തുടങ്ങിയിരുന്നു
ദൂരെയെങ്ങോ ഒരു നേര്‍ത്ത വെട്ടം..
കൊട്ടും കുരവയുമില്ലാതെ ഒരു നിഴല്‍രൂപം
ഒടുവില്‍ ഞാന്‍ കണ്ടെത്തി
എന്റെ കാണാമറയത്തെ
സ്വപ്നത്തിലെ രാജകുമാരനെ..