ഭാരത് മാതാ കീ ജയ്..
നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യ ലഭിചിട്ട് നാളേക്ക് അറുപത്തിയാറ് വര്ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു...
നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും അറിയാതെയെങ്കിലും ഈ മുദ്രാവാക്ക്യം വിളിച്ചു പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു ദേശസ്നേഹം..അതില്‍ത്തന്നെ ഒരു ഗാംഭീര്യമുണ്ട്,ഒരു പ്രൌഡിയുണ്ട്..നമ്മില്‍ ഉറങ്ങി ക്കിടക്കുന്ന ആ രാജ്യസ്നേഹത്തിന്റെ ഉദാത്തമായ ഭാവം ശിരസ്സാ വഹിച്ചുക്കൊണ്ട് ഊണിലും ഉറക്കത്തിലും നമുക്കൊരുരുത്തര്‍ക്കും വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ വേണ്ടി തയ്യാറായി നില്‍ക്കുന്ന ധീരനായ പോരാളീ...നിനക്ക് വന്ദനം..!
ജീവിതത്തിന്റെ നല്ലൊരുപങ്കും രാജ്യത്തിന് വേണ്ടി കാഴ്ചവെച്ച് ഉറ്റവരെയും ഉടയവരെയും വിട്ടു മറ്റുള്ളവരുടെ ജീവനെ സംരക്ഷിക്കാന്‍ ഇറങ്ങി തിരിക്കുന്ന യുവ മനസുകള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍..അവരില്‍ ജാതിബേധമില്ല, മതദേഷമില്ല.ഒന്നേ ഒന്ന് മാതം..ഒരാള്‍ക്കുവേണ്ടി എല്ലാവരും കൂടെ അല്ലെങ്കില്‍ എല്ലാവര്‍ക്കും വേണ്ടി ഒരാള്‍...മരണത്തിനും ജയത്തിനുമിടയ്ക്കുള്ള ഒരു ജീവിതമാണ് അവരുടേത്.അവരുടെ മനസ്സിലോ, ചിന്തകളില്‍ പോലുമോ തോല്‍വി എന്നൊരു പദമില്ല.നമുക്ക് സ്വന്തമായ ഈ മണ്ണ് നമ്മളാരും അധ്വാനിച്ചുണ്ടാക്കിയതല്ല, മറിച്ച് ഇതുപോലെയുള്ള ധീരരായ ഒട്ടനവധി പോരാളികളുടെ കഠിന പ്രയത്നവും രക്തതുള്ളികളും കൊണ്ട് പണിതുയര്‍ത്തിയതാണ് എന്റേതെന്നു ഞാന്‍ അഹങ്കരിക്കുന്ന ഈ മണ്ണ്...ഞാനും നീയും ഇന്ന് ഒരു കൂരയ്ക്ക് കീഴില്‍ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുന്നുണ്ടെങ്കില്‍, അതിനും പിന്നില്‍, നിസ്വാര്‍ത്മായി കര്‍മ്മനിരതരായി കാവല്‍ നില്‍ക്കുന്ന ഈ ഭട്ന്മാരാണ് .നമ്മുടെ ജീവനും സുരക്ഷക്കും വേണ്ടി രാവും പകലും വളരെയേറെ കഷ്ടപ്പെട്ട് രാജ്യത്തിന്‍റെ സുസ്ഥിതിക്കുവേണ്ടി സ്വയം ഹോമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന നിങ്ങളോട് ഞങ്ങള്‍ക്കുള്ള കടപ്പാട് വളരെ വലുതാണ്..അവരെ ജന്മം നല്‍കിയ മാതാപിതാക്കളും, അവരുടെ ജീവിത സഖിയായി കടന്നുവന്നവരുമായ ഏവര്‍ക്കും മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകള്‍.
തോളോട് തോള്‍ ചേര്‍ന്ന് ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇറങ്ങി തിരിക്കുന്ന ധീരരായ പോരാളികളോട് നാം ഇനിയും ശിരസ്സ് നമിക്കേണ്ടിയിരിക്കുന്നു.രാജ്യത്തിന്റെ മുക്കിലും മൂലയിലും പതിയിരിക്കുന്ന എല്ലാ അപകടങ്ങളെയും തിരഞ്ഞു കണ്ടുപിടിച്ചു അതില്ലാതാക്കി, സ്വന്തം ജീവന്‍ നമുക്കൊരുതര്‍ക്കും വേണ്ടി ത്യാഗം ചെയുന്ന നിങ്ങള്ക്ക് എന്‍റെ പ്രണാമം..!
ജയ് ഹിന്ദ്...