അറിയാതെ നീ എന്‍ മനസ്സില്‍ ചാലിച്ചു
സൌഹൃദത്തിനു ഏഴല്ല,എഴുപതു വര്‍ണ്ണങ്ങള്‍
അകതാരില്‍ നിന്നുതിരുമാസ്നേഹം,
ആഴത്തില്‍ പതിച്ചു മായാതെയെന്നും..
എന്‍ മിഴികളില്‍ നിന്നടര്‍ന്നുവീഴുമാ
കണ്ണുനീര്‍ മുത്തിനെ നെഞ്ചോടു ചേര്‍ത്തു നീ
മഴമുകില്‍ സാക്ഷിയായ് മൂകമായ് നില്‍ക്കവേ..
എന്നിലെ നൊമ്പരം മൌനരാഗമായ് നിന്നിലലിയവേ
പ്രതീക്ഷ കൈവെടിയാതെ നിന്‍ വഴിയെ..
ഒരുപിടി മോഹങ്ങളുമായ്..
കാത്തിരുപ്പിന്റെ നേര്‍ത്ത നനവോടെ..
പുതിയൊരു പ്രഭാതത്തിന്റെ നാളമായ്..