ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Sunday 12 September 2010

അ(പൂര്‍ണ്ണത)...!

നാമെല്ലാം ഒരു യാത്രയിലാണ്.എന്തിനോ വേണ്ടിയുള്ള യാത്ര.ഓരോരുത്തരുടെയും വിട്ടുപോയ ''ജീവിതക്കണ്ണിയെ'' തേടിയുള്ളൊരു യാത്ര. ഈ യാത്രയില്‍, നമ്മുടെ ചിന്തകളും,ഭാവനകളും,നമ്മുടെ സ്വപ്നങ്ങളും,മനസ്സും ഒപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.ഇടയ്ക്കൊക്കെ എവിടെയൊക്കെയോ തട്ടി വീണു പോവാറുമുണ്ട്.അവിടെ നിന്ന് ഒന്ന് കൈപ്പിടിക്കാന്‍ നമ്മുടെ ചാരത്തെത്തുന്നവര്‍.എന്നും കൂടെയുണ്ടാകുമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരു ബന്ധം.വര്‍ഷങ്ങളുടെ പരിചയം ഇല്ലെങ്കിലും, മുന്‍ജന്മത്തിലെന്നോ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയെന്നു തോന്നും വിധം ചിലര്‍ ,ചില സാഹചര്യങ്ങള്‍..നമ്മിലെ ആ വിട്ടുപോയ ഘടകം നമുക്ക് കിട്ടിയോ എന്ന് തോന്നാം.പക്ഷെ, അത് നമ്മുടെ ജീവിതത്തില്‍ മുഴുനീളം കാണും എന്ന് ഉറപ്പിക്കാന്‍ വയ്യ.ഒരു തല്ക്കാല ''റീപ്ലൈസ്മെന്റ് '' എന്നെ പറയാന്‍ പറ്റൂ.എന്നിരുന്നാലും, മനസ്സിന് ഒരു സുഖം.യഥാര്‍ത്ഥത്തില്‍ അതാണ്‌ ഉറവിടം എന്ന് വേണമെങ്കില്‍ പറയാം.മനസ്സിന്‍റെ സുഖം തേടിയുള്ള ഒരു യാത്രയിലാണ് ഈ ഞാനും നീയുമൊക്കെ.മനസുഖം ഇല്ലാതെ നമ്മള്‍ എന്തൊക്കെ കാണിച്ചു കൂട്ടിയാലും കുറച്ചാലും അതില്‍ ഒരു പൂര്‍ണ്ണത കാണില്ല നമുക്ക്.


അപൂര്‍ണ്ണതയിലെ പൂര്‍ണ്ണത അതാണ്‌ മനുഷ്യ ജന്മം.ആരും പൂര്‍ണ്ണരല്ല, എന്ന സത്യം നാം അംഗീകരിച്ചേ മതിയാവൂ.കുറവുകള്‍ ഉള്ള മനുഷ്യന്‍ എത്ര അഹങ്കരിചാലും അവന്‍റെ കുറവിന് ഒരു മാറ്റവും ഇല്ല.ആ കുറവുകള്‍ നികത്താനാണ് നാം ഇങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.പക്ഷെ ആ യാത്ര പൂര്‍ണ്ണതയില്‍ എത്തുമോ?? ഇല്ല, ഇടയ്ക്കൊക്കെ ഞാന്‍ മുന്പ് പറഞ്ഞപോലെ, എല്ലാം ആയി എന്ന തോന്നല്‍ ഉണ്ടാക്കിയേക്കാം എന്നാല്‍ അത് ഒരു താല്‍ക്കാലികം മാത്രം.അതിലും നാം സന്തുഷ്ടരാണ്.അപൂര്‍ണ്ണരായിട്ടു ക്കൂടി നാം എല്ലാം തികഞ്ഞവരെന്നു നടിക്കാറുണ്ട്..എന്തൊരു വിചിത്രമാണിത്..!നമ്മിലെ ആ കുറവാണ്,ശൂന്യതയാണ് നമ്മെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.കാരണം, ആ കുറവിന് ഒരു ശാശ്വത പരിഹാരത്തിനായി നാം ഇറങ്ങി തിരിക്കുമ്പോള്‍, നാം ഇതുവരെ അറിയാത്തതും, കാണാത്തതും, കേള്‍ക്കാത്തതും മനസ്സിലാകാതതുമായ ഒട്ടനവധി കാര്യങ്ങള്‍ നമുക്ക് സായത്ത്വമാക്കാന്‍ സാധിച്ചേക്കും.അങ്ങനെയെങ്കില്‍ നമ്മുടെ ആ കുറവ് നമ്മുടെ നല്ലതിനല്ലേ?

ഒന്നേ പറയാനുള്ളൂ --കുറവുകള്‍ ഉണ്ടാവുക സ്വാഭാവികം, അതില്ലായിരുന്നെകില്‍ ഞാന്‍ മനുഷ്യനല്ല.ആ സത്യത്തെ അംഗീകരിച്ചു നമ്മുടെ യാത്ര നമുക്ക് തുടരാം.എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുക്കൊണ്ട്....!

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ