ജീവനും മരണത്തിനുമിടയിലെ അവസാന ഘട്ടമാണ് വാര്‍ദ്ധക്ക്യം.നാമെല്ലാം ആ പാതയിലൂടെ കടന്നുപോയേ പറ്റൂ..കാരണം, നമ്മുടെ ജീവിതം അങ്ങനെയാണ് തിട്ട പെടുത്തിയിരിക്കുന്നത്..കുട്ടികാലം,കൌമാരം,യൌവനം,വാര്‍ദ്ധക്ക്യം.ഓരോ പടികളായി തന്നെ കയറണം. .എടുത്തുചാട്ടം ഇതില്‍ സാധ്യമല്ല..ഈ നഗ്ന സത്യം അറിഞ്ഞു കൊണ്ടും, ഇന്നും സ്വന്തം മാതാപിതാക്കളെയും, പ്രായമായവരെയും വൃദ്ധ സദനത്തിലും മറ്റും കൊണ്ട് ചെന്നാക്കുന്നത് എത്ര ശോചനീയമായ ചിന്താഗതിയാണ്.??സ്വന്തം ഭവനത്തില്‍ കിട്ടാത്ത സംരക്ഷണം അന്യര്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ ലഭിക്കും, എന്നതിന് എന്തുറപ്പാണ് ഉള്ളത് ? ഇവിടെയും കാണാം മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍...കുഞ്ഞുങ്ങള്‍ കണ്ടു വളരുന്നതും ഇതുതന്നെ.. വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെ തങ്ങള്‍ക്കുനേരെ ചോദ്യ ശരങ്ങളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍...അപ്പോഴും, മൌനം മാത്രമാണ് അവര്‍ക്ക് മറുപടി ആയി നല്‍കാന്‍ ഉള്ളത്..
നാം എത്ര പരിഷ്കാരികളോ, വിദ്യസമ്പന്നരോ ആകട്ടെ...നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കടമകളെ അന്യന്റെ മേലില്‍ ചുമത്തുന്ന സംസക്കാരത്തില്‍ നിന്നും പുറത്തു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു..
അറിയുക.... ഞാനും, നീയും...ഈ ഒരു വാര്‍ദ്ധക്യാ കാലത്തെ യാണ് സ്വാഗതം ചെയ്യുന്നതുയെന്ന്. ഇനിയും വൈകിയില്ല പ്രിയ സുഹൃത്തെ,..തിരിച്ചറിയുക നമ്മുടെ ജീവിത മൂല്യങ്ങളെ, അവയെ മുറുകെ പിടിച്ചു കൊണ്ട് നല്ലൊരു നാളെയുടെ പിന്ഗാമികളായി ..കുറ്റബോധത്തിന്റെ കെണിയില്‍ പെടാതെ നമുക്ക് ജീവിക്കാം,നിറഞ്ഞ മനസ്സോടെ,ആത്മ സംതൃപ്തിയോടെ...
ആശംസകള്‍..!