ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Monday, 28 June 2010

വേഴാമ്പല്‍ ഇനി കരയുമോ???

സ്നേഹിച്ചു പോയൊരു കുറ്റമല്ലാതെ..
വേറൊന്നുമീ ഞാന്‍ നിന്നോട് ചെയ്തതില്ല..
നീ എനിക്ക് നേരെ ഉതിര്‍ത്ത അമ്പുകള്‍ ..
തുളഞ്ഞു കയറി എന്‍ അന്തരംഗത്തില്‍..
അതില്‍ നിന്നൊരു ചുടു ചോരത്തുള്ളിയെങ്കിലും
നിന്നില്‍ പതിച്ചിരുന്നെങ്കിലെന്നു വെറുതെ ആശിച്ചുപോയി.


നീ എന്നിലേല്ല്പ്പിച്ച മുറിപ്പാടുകള്‍ ..
തീരാ നൊമ്പരമായ് ഇന്നും എന്‍ മിഴികളില്‍ കാണ്മൂ..
ന്യായ പീഠത്തില്‍ നിന്നെ നിര്‍ത്തുവാനെനിക്കാവില്ല..
ഞാന്‍ നിന്‍റെ ഉള്ളം കയ്യിലെല്പ്പിച്ച എന്‍ ഹൃത്തിനെ..
മുള്ളുകള്‍ കൊണ്ട് നീ കുത്തിനോവിച്ചപ്പോഴും..
ആ മനം തേങ്ങിയത് നിന്‍റെ വേവലാതിയേ കുറിച്ചായിരുന്നു..

ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി..
നീയെനിക്ക് മുന്നില്‍ നിരത്തി വെച്ച ന്യായങ്ങള്‍..
കേള്‍ക്കുവാന്‍ എന്‍റെ കാതുകള്‍ക്കിനിയാവില്ല..
ഹൃദയം പറിച്ചെടുക്കപ്പെട്ട ഒരു വേഴാമ്പല്‍ മാത്രമാണിനി ഞാന്‍..!

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ