എനിക്കുമുണ്ടൊരു ദൃഷ്ടി
നിനക്കുമുണ്ടൊരു ദൃഷ്ടി
കണ്ണുള്ളവനൊരു ദൃഷ്ടി
കണ്ണില്ലാത്തവനൊരു ദൃഷ്ടി..!
സത്യത്തിന്‍ ദൃഷ്ടി
അകക്കണ്ണ് തീര്‍ക്കും,
ദൃഷ്ടികള്‍ക്കുമപ്പുറം ..!
ചേലയുടുത്തു മാലയണിഞ്ഞു
വേലയ്ക്കു പോകും ഒരു സുന്ദരിയോ
ഇവള്‍ക്കുമുണ്ടൊരു മുഖ ദൃഷ്ടി !
ജനിച്ച നാള്‍ മുതല്‍ തുടങ്ങുന്നു
നിന്‍ ദോഷൈക ദൃഷ്ടികള്‍..
മരിക്കുമ്പോള്‍ അടക്കുമോ
ദൃഷ്ടിതന്‍ ദോഷങ്ങളെ...?