സ്വന്തം ചെയ്തികള്‍ തിരിച്ചറിയാതെ
വിധിയെ പഴിക്കുന്ന കോമരങ്ങള്‍
ഉറഞ്ഞു തുള്ളുംമ്പോഴും വാക്കുകള്‍
വാളായി ചലിച്ചു കൊണ്ടേയിരുന്നു
ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വാക്കുകള്‍
മുള്ളുകള്‍ കൊണ്ടുണ്ടാക്കിയ മുറിപ്പാടുകള്‍
ചോരത്തുള്ളികളായ് കട്ടപിടിച്ചിരിക്കുന്നു
ചുരണ്ടി മാറ്റാന്‍ ഏറെ പണിപ്പെട്ടെങ്കിലും
കറ പുരണ്ട മനസ്സിനെ സാന്ത്വനിപ്പിക്കാന്‍
നീ തന്നെ അക്ഷരങ്ങളെ തേടി പോകണം.