ഇതുവരെ കേള്‍ക്കാത്തൊരീണം കേട്ടു ഞാന്‍
ഇതുവരെ പാടാത്തൊരു പാട്ടൊന്നു മൂളി ഞാന്‍
പാടിപ്പതിഞ്ഞ ഗാനങ്ങളില്‍ ഒന്നിലുപോലും
നിന്ടെ താരാട്ടിനിമ്പം ഞാന്‍ കേട്ടതില്ല
കാത്തിരുന്നു കിട്ടിയൊരു പുണ്യമാണിന്നു നീ..
എന്‍ സ്വപ്നങ്ങളില്‍ പാറി പറക്കുന്ന ശലഭമാണ് നീ..
നിനയ്ക്കാതെ കൈവന്ന നിധിയാണ് നീ..
എന്‍ ഹൃദയതന്ത്രികളില്‍ ഉതിരുന്ന രാഗമാണിന്നു നീ..
കണ്ടിട്ടും കാണാതെ പോയൊരു..
അറിഞ്ഞിട്ടും അറിയാതെ പോയൊരു..
സമയതികവില്‍ എന്‍ നിഴലായി വന്ന..
മുന്‍ജന്മ സുകൃതമാണിന്നു നീ...