വീഴ്ന്നൊരു ചുടുബാഷ്പമെന്‍
നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഞാനടക്കം പറയുമ്പോള്‍
തെളിഞ്ഞു നിന്നൂ നിന്‍ നിഴല്‍ രൂപം.
ആ നിഴലിനെ പിന്‍ചെന്നെന്‍ ചേതോവികാര
വീചികളിലെവിടെയോ ചെന്നുടക്കി നിന്നൂ
ഓര്‍മ്മതന്‍ മണിച്ചിപ്പിക്കുള്ളില്‍
കിലുങ്ങും മഞ്ചാടികുരുക്കളോന്നില്‍
അറിയാതെന്‍ വിരലോടിചെന്നെടുത്ത
മാത്രയിലറിഞ്ഞു ഞാനതിന്‍ സ്പന്ദനങ്ങള്‍
അവയ്ക്കിന്നും പ്രണയത്തിന്‍ സുഗന്ധമുണ്ടെന്നോ?
അവയ്ക്കിന്നും നോവിന്‍ മുറിപ്പാടുണ്ടെന്നോ?
ഓര്‍മ്മക്കെട്ടുകളോന്നൊന്നായ്
അഴിച്ചെടുത്തു ഞാനാ തീന്മേശമേല്‍
നിരത്തിയപ്പോള്‍ കണ്ടൂ ആ പാനാപാത്രം
തുളുമ്പും പ്രേമത്തിന്‍ മധുകണങ്ങള്‍
കാല്പനികതയുടെ സ്വര്‍ണ്ണചാമരതേരില
ന്നു നീയെന്‍ ചാരത്തണഞ്ഞ നേരം
മങ്ങിയ വെട്ടത്തില്‍ നീയാ പാനപാത്രമെന്‍
ചുണ്ടോടടുപ്പിച്ചപ്പോള്‍ ഉണ്ടായ ഉന്മത്തലഹരിയില്‍
ദൂരെ മാനത്തെ താരകള്‍ കണ്ണ് ചിമ്മി
മണ്‍ മറഞ്ഞ ഓര്‍മ്മകളില്‍ നിന്ന് ഞാന്‍
ഞെട്ടിയുണര്‍ന്നപ്പോള്‍ നീ നിഴലായ് മാറിയിരുന്നു.
എന്നിലെ നിന്നെ മുഴുമിപ്പിക്കാതെ
നീ നടന്നകലുംമ്പോഴും
ഇനിയും എഴുതി തീരാത്ത കാവ്യം പോലെ നിന്‍റെ
മധുര സ്മരണകള്‍ എന്നില്‍ പുതുജീവനെകുന്നു