ഞാന്‍ എന്ന വാക്കിനര്‍ത്ഥമെന്ത്
ജന്മം കൊണ്ട് "ഞാന്‍" എന്ന വാക്കി
നൊരു പേര് നല്‍കി വിളിച്ചു "നീ"-
എന്‍റെ ചൂണ്ടു വിരലിനുത്തരമാണ് നീ..
ഞാന്‍ ഞാനാണെന്നിരിക്കിലും
എന്‍റെ പേര് എനിക്ക് സ്വന്തമാകിലും
അപരന്‍റെ പേര് നല്‍കി എന്നെ നീ
പലകുറി ആക്ഷേപിച്ചതെന്തിന്
ചിലര്‍ക്ക് ഞാന്‍ കാവ്യയോ മാധവിക്കുട്ടിയോ
മറ്റു ചിലര്‍ക്കൊരു കോമാളിയോ
എങ്കിലും ഞാന്‍ ഞാനല്ലാതാകുന്നില്ലല്ലോ
ഞാനെന്ന വാക്കിലാണെന്‍റെ അസ്തിത്വം
നിന്‍റെ ജല്പനങ്ങള്‍ കൊണ്ടതിന്‍റെ
അടിവേരിളകിയെങ്കില്‍ ---അവിടെ
മരിച്ചു ഈ ഞാന്‍ എന്ന സ്വത്വം!
ജന്മം കൊണ്ട് "ഞാന്‍" എന്ന വാക്കി
നൊരു പേര് നല്‍കി വിളിച്ചു "നീ"-
എന്‍റെ ചൂണ്ടു വിരലിനുത്തരമാണ് നീ..
ഞാന്‍ ഞാനാണെന്നിരിക്കിലും
എന്‍റെ പേര് എനിക്ക് സ്വന്തമാകിലും
അപരന്‍റെ പേര് നല്‍കി എന്നെ നീ
പലകുറി ആക്ഷേപിച്ചതെന്തിന്
ചിലര്‍ക്ക് ഞാന്‍ കാവ്യയോ മാധവിക്കുട്ടിയോ
മറ്റു ചിലര്‍ക്കൊരു കോമാളിയോ
എങ്കിലും ഞാന്‍ ഞാനല്ലാതാകുന്നില്ലല്ലോ
ഞാനെന്ന വാക്കിലാണെന്‍റെ അസ്തിത്വം
നിന്‍റെ ജല്പനങ്ങള്‍ കൊണ്ടതിന്‍റെ
അടിവേരിളകിയെങ്കില്‍ ---അവിടെ
മരിച്ചു ഈ ഞാന്‍ എന്ന സ്വത്വം!