ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Saturday, 28 August 2010

സ്നേഹപ്പൂര്‍വ്വം......!

അപ്പ്രതീക്ഷിതമായി എന്‍റെ കയ്യില്‍ കിട്ടിയ ഡയറിയില്‍ കണ്ട ഒരു കത്ത്...!പക്ഷെ ആ കത്ത് അയച്ചിരുന്നില്ല.ആര്‍ക്കാണ് അത് എന്നും എഴുതിയിരുന്നില്ല.ഒരുപാട് സ്നേഹത്തോടെ തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് അയക്കാന്‍ വേണ്ടി ആരോ ഒരാള്‍ എഴുതിയ ആ സ്നേഹ കാവ്യം..!


പ്രിയപ്പെട്ട ചക്കിപൂച്ചക്ക്......(പേരെനിക്കറിയില്ല)


10-01-1998

എന്തെഴുതണം എന്നെനിക്കറിയില്ല,എന്ത് പേര് ചൊല്ലി വിളിക്കണം എന്നും അറിയില്ല.അതുകൊണ്ട് ഞാന്‍ ഒരു പേരിട്ടു -എന്‍റെ ചക്കി പൂച്ച! അതാണ്‌ നീ.അന്ന് ഒരു ക്രിസ്മസ് രാത്രിയില്‍ പള്ളിയിലെ കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞാന്‍ ആദ്യം നിന്നെ കാണുന്നത്.നീ എന്നെ ശ്രദ്ധിച്ചിരുന്നോ എന്ന് എനിക്കറിയില്ല.നിന്‍റെ മുഖത്ത് ഞാന്‍ കണ്ട പ്രകാശം എന്നെ ഏതോ ഒരു ലോകത്തിലേക്ക്‌ കൊണ്ട് പോയി.എവിടെയോ കണ്ടു മറന്ന , ഒരു മുന്‍ജന്മ ബന്ധം പോലെ , എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരുവള്‍..!വീണ്ടും വീണ്ടും കാണണമെന്ന ഒരു മോഹവും.പക്ഷെ ..ആരാണ്, എവിടെ നിന്നാണ്..എന്നൊന്നും എനിക്കറിയില്ല.അന്ന് രാത്രി നീ എന്‍റെ കണ്ണില്‍ നിന്നും മറയും വരെ ഞാന്‍ നോക്കിനിന്നു.അപ്പോള്‍ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല..എന്തോ ഒരു അടുപ്പം.ബൈക്ക് എടുത്തു വീട്ടിലേക്കു ‌ ഞാന്‍ പോകുമ്പോള്‍ മനസ്സ് നിറയെ എന്‍റെ ചക്കി ആയിരുന്നു.പ്രതീക്ഷകള്‍ വാതിലടച്ച എന്‍റെ മനസ്സിലേക്ക് ഒരു ക്രിസ്മസ്സ് രാത്രിയില്‍ ചേക്കേറിയ എന്‍റെ കള്ളിപ്പൂച്ച.നീ ഇപ്പോള്‍ എവിടെയാണ്? നീ അറിയാതെ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാള്‍ ഈ ലോകത്തിലുണ്ടെന്നു നീ അറിയുന്നുണ്ടോ?അന്ന് നീ എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ എന്‍റെയീ ഇഷ്ടം നീ അറിയുമായിരുന്നില്ലേ?എന്നാലും എനിക്കതില്‍ പരിഭവം ഒട്ടുമില്ല.നിന്നെ അറിയിക്കാതെ നിന്നെ സ്നേഹിക്കുമ്പോള്‍ ഒരു സുഖം.വീണ്ടും ഒരു നല്ല പ്രതീക്ഷ!ഇതുവരെ ചാലിക്കാത്ത വര്‍ണ്ണങ്ങള്‍ അതിനുണ്ട്.നിശ്ചലമായ മനസ്സിന് ഒരു പുതുജീവന്‍ കിട്ടിയപ്പോലെ.പെട്ടെന്ന് തോന്നിയ ഒരിഷടമല്ല എനിക്ക് നിന്നോടുള്ളത്.ഇങ്ങനെ ഒക്കെ ഞാനിവിടെ എന്‍റെ മനസ്സിനോട് ഇരുന്നു പറയുമ്പോള്‍ നീയവിടെ ഒന്നുമറിയാതെ ഉറങ്ങുകയായിരിക്കും.ഒരു തെന്നലായെങ്കിലും ഞാന്‍ നിന്‍റെ അരികത്തുക്കൂടെ കടന്നു പോയിരുന്നെങ്കില്‍ !എന്‍റെ ഈ കൊച്ചു മോഹങ്ങള്‍,എന്റെതുമാത്രമായി ഇരിക്കട്ടെ അല്ലെ.?

എന്‍റെയീ ഇഷ്ടം നീ എന്നെങ്കിലും അറിയുമെങ്കില്‍, ഞാന്‍ എഴുതിയ ഈ കുറിപ്പ് നിനക്ക് എപ്പോഴെങ്കിലും കിട്ടിയിരുന്നെങ്കില്‍ ,ഒരു നിമിഷത്തേക്കെങ്കിലും എന്‍റെ ചക്കിയുടെ ഇഷ്ടം എനിക്ക് അറിയാന്‍ സാധിച്ചിരുന്നെങ്കില്‍..എനിക്ക് കിട്ടിയതില്‍ ഏറ്റവും വല്ല്യ ഭാഗ്യമായിരിക്കുമത്.ഇനി ആ മുഖം ഒന്ന് കാണാന്‍ പറ്റുമോ എനിക്ക്..? അറിയില്ല ...പക്ഷെ എന്‍റെ ഈ ചക്കി പെണ്ണിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാര്‍ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു ..ഒപ്പം ഒരുപാട് പ്രതീക്ഷകളും..

എന്ന്...

സ്നേഹപ്പൂര്‍വ്വം.....

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ