മാളോരെ നിങ്ങളറിഞ്ഞോ
ഇന്നിവിടെ പാവക്കളിയുണ്ട്
രാജാവും റാണിയും മന്ത്രിയും
പണ്ഡിതനും പാമരനും അങ്ങനെ
അങ്ങനെ കുറെ വേഷങ്ങള്‍
പകല്‍ മുഴുവന്‍ ഒലിച്ചു പോകാത്ത
മൂടുപടം ധരിച്ച വേഷങ്ങള്‍
തലയും കയ്യും കാലും നൂലിന്മേല്
ബന്ധിച്ച ആടാന്‍ പാകത്തിലുള്ള വേഷങ്ങള്‍
ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി
ചലിക്കുന്ന പകല്‍ വേഷങ്ങള്‍
വേഷപകര്ച്ചകള്‍ ഭക്ഷിക്കാന്‍
എത്തുന്ന നരഭോഗികളാണതില്‍ ഏറെയും
ഇടക്കാലത്തെപ്പോഴോ ഞാനുമണിഞ്ഞു
മനോഹരമായൊരു പ്രച്ഛന്ന വേഷം
കാലം എനിക്ക് സമ്മാനിച്ച വേഷം
പകല്‍ വേഷങ്ങള്‍ കണ്ടു മടങ്ങിയവര്‍
ഇതാ മടങ്ങുന്നു ഇരവിന്റെ മറവിലേക്ക്
മറ്റൊരു വേഷം ചാര്‍ത്താന്‍
ഇനി നേരം പുലരാന്‍ അധികമില്ല
അടുത്ത പാവക്കളി കാണാന്‍.
ഇന്നിവിടെ പാവക്കളിയുണ്ട്
രാജാവും റാണിയും മന്ത്രിയും
പണ്ഡിതനും പാമരനും അങ്ങനെ
അങ്ങനെ കുറെ വേഷങ്ങള്‍
പകല്‍ മുഴുവന്‍ ഒലിച്ചു പോകാത്ത
മൂടുപടം ധരിച്ച വേഷങ്ങള്‍
തലയും കയ്യും കാലും നൂലിന്മേല്
ബന്ധിച്ച ആടാന്‍ പാകത്തിലുള്ള വേഷങ്ങള്‍
ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി
ചലിക്കുന്ന പകല്‍ വേഷങ്ങള്‍
വേഷപകര്ച്ചകള്‍ ഭക്ഷിക്കാന്‍
എത്തുന്ന നരഭോഗികളാണതില്‍ ഏറെയും
ഇടക്കാലത്തെപ്പോഴോ ഞാനുമണിഞ്ഞു
മനോഹരമായൊരു പ്രച്ഛന്ന വേഷം
കാലം എനിക്ക് സമ്മാനിച്ച വേഷം
പകല്‍ വേഷങ്ങള്‍ കണ്ടു മടങ്ങിയവര്‍
ഇതാ മടങ്ങുന്നു ഇരവിന്റെ മറവിലേക്ക്
മറ്റൊരു വേഷം ചാര്‍ത്താന്‍
ഇനി നേരം പുലരാന്‍ അധികമില്ല
അടുത്ത പാവക്കളി കാണാന്‍.