മരണത്തിന്‍
മണിനാദമെന്‍
കാതുകളില്‍
മുഴങ്ങുന്നു
പകലിന്‍ ചെയ്തികള്‍
ഇരവിന്റെ
മറവില്‍ കുഴിച്ചു
മൂടുന്നു.
മരണമെന്ന സത്യത്തെ
ഭയമില്ലെനിക്ക്
പിന്നെയോ
ഭയക്കുന്നു അസത്യങ്ങള്തന്‍
മണല്‍ പുറ്റുകളെ –
നമ്മെ
കാര്‍ന്നു തിന്നും
ദുശ്ചിന്തകളെ
ജനിച്ചാല്‍ ഒരുനാള്‍
മരണമെന്നുറപ്പ്
ജനിപ്പിക്കാതെ
മരിപ്പിക്കുന്നു ചിലര്‍
നിഷ്കളങ്ക
രക്തത്തിന്‍ ചുടു ചോര
ആര്‍ത്തിയോടെ
കുടിക്കുന്നവര്‍
മരണത്തെ പുല്‍കാന്‍
ഏറെയിഷ്ടം
എന്മോഹങ്ങളില്‍
ചിലത് പൂത്തുലഞ്ഞു
ചിലത് പൂക്കാന്‍
ഇനിയും ജന്മങ്ങളുടെ തപസ്സു
എങ്കിലും എനിക്ക്
തുറക്കാന്‍ പരാതിപ്പെട്ടികളില്ല
ഇതുവരെ ഞാന്‍
കടന്നുപോയ വഴിത്താരകള്‍
ഞാന്‍ കണ്ടുമുട്ടിയ
വ്യക്തിമുദ്രകള്‍
ഇവര്‍ ആരെങ്കിലും
ഓര്‍ക്കുമോ ഈ
ഗേഹം വിട്ടുപോകും
ഞാന്‍ എന്നെ ദേഹിയെ
ഒരിക്കലും
മരിക്കാത്ത ഓര്‍മ്മകള്‍
സമ്മാനിച്ചു
കൊണ്ടൊരു യാത്ര
ഉറ്റവരെയും
ഉടയവരെയും അടര്‍ത്തി
മാറ്റിക്കൊണ്ടുള്ള അവസാന
യാത്ര
ചുമ്മാ ഓരോരോ
ചിന്തകള്‍ തരും
വേലിയേറ്റങ്ങള്‍
തീര്‍ക്കും
കാണാക്കയങ്ങളില്‍
മുങ്ങിയും താണും
ഞാന്‍ ഇന്നും
കാത്തിരിക്കുന്നു നിന്നെ.