കനലെരിയുന്ന എന്‍ അന്ത രംഗത്തില്‍
തോരാ കണ്ണീരുമായ് നീ വന്നു..
നീ എനിക്കേകിയ ശുഭ പ്രതീക്ഷകള്‍
മോഹക്കടലായ് എന്നില്‍ അലയടിക്കുന്നു
നിന്നിലെ നിന്നെ തിരിച്ചറിഞ്ഞ നിമിഷം
ഞാന്‍ സ്വയം ഇല്ലാതാവുകയായിരുന്നു
നഷ്ടങ്ങള്‍ ബാക്കിയാക്കി നടന്നകലുംമ്പോഴും
എന്നില്‍ പെയ്തിറങ്ങിയ മഴയെ ഞാന്‍ മാറോടണച്ചു.
സ്വപ്നങ്ങള്‍ കാണുവാന്‍ ഇഷ്ടമാണിപ്പോഴും
സ്വപ്‌നങ്ങള്‍ കണ്ടു മറന്ന നാളുകള്‍
ഇനിയെന്നെങ്കിലും വരുമോ
എന്‍ സ്വപ്നത്തിലെ പൂമ്പാറ്റയായ് നീ..
തോരാ കണ്ണീരുമായ് നീ വന്നു..
നീ എനിക്കേകിയ ശുഭ പ്രതീക്ഷകള്‍
മോഹക്കടലായ് എന്നില്‍ അലയടിക്കുന്നു
നിന്നിലെ നിന്നെ തിരിച്ചറിഞ്ഞ നിമിഷം
ഞാന്‍ സ്വയം ഇല്ലാതാവുകയായിരുന്നു
നഷ്ടങ്ങള്‍ ബാക്കിയാക്കി നടന്നകലുംമ്പോഴും
എന്നില്‍ പെയ്തിറങ്ങിയ മഴയെ ഞാന്‍ മാറോടണച്ചു.
സ്വപ്നങ്ങള്‍ കാണുവാന്‍ ഇഷ്ടമാണിപ്പോഴും
സ്വപ്‌നങ്ങള്‍ കണ്ടു മറന്ന നാളുകള്‍
ഇനിയെന്നെങ്കിലും വരുമോ
എന്‍ സ്വപ്നത്തിലെ പൂമ്പാറ്റയായ് നീ..