ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Monday, 15 July 2013

അവളൊരു സുന്ദരി...മോഹിനി..





പീടികപ്പടിയിലെ വാസുവേട്ടന്റെ ചായക്കടയില്‍  അവളെ കുറിച്ചാണ്  ആകെ ചര്‍ച്ചാ വിഷയം..അവളെ പോലെ ഒരുത്തിയെ കോഴിക്കോട്‌ ബസ്സ് സ്റ്റാന്‍ഡിലെക്കുള്ള  വഴിയോരത്തുവെച്ചു  കണ്ടിട്ടുണ്ടെന്ന് മറ്റു ചിലര്‍. പ്രായ ഭേദമന്യേ  ആ ചായക്കടയിലേക്ക് കടന്നു വരുന്ന ഓരോരുത്തരും അവളെ കുറിച്ച് വര്‍ണ്ണിക്കാന്‍ തുടങ്ങി. അശ്ലീലചുവയുള്ള  വാക്കുകള്‍ പറയാന്‍ വെമ്പല്‍ കൊള്ളുന്ന മദ്ധ്യവയസ്ക്കരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അവള്‍ ആരാണ്?? ഇതുവരെ കാണാത്ത ആ സൌന്ദര്യ ദാമത്തെ ചൊല്ലി ആയിരുന്നു ചര്‍ച്ചകള്‍. അവളുടെ വടിവൊത്ത ശരീരത്തെ പാടിപുകഴ്ത്തുന്നു ചിലര്‍. ചിലരാകട്ടെ അവളുടെ കണ്ണുകളിലെ വശ്യതയെയും, മറ്റുചിലര്‍ അവളുടെ മോഹിപ്പിക്കുന്ന മുഖ ഭാവങ്ങളെയും പറ്റി അവരവരുടെ മനസ്സിന് ത്രിപ്തികിട്ടും വിധം വാചാലരാവാന്‍  തുടങ്ങി. അവളെ ഒന്ന് തൊട്ടെങ്കിലും സായൂജ്യമടയാന്‍ കൊതിച്ചിരുന്ന,വയസ്സ് എണ്‍പത്തിനാലായ ഒരു വൃദ്ധനെയും ആ കൂട്ടത്തില്‍ കാണാന്‍ കഴിഞ്ഞു.

സത്യത്തില്‍ ഇവരുടെ ചര്‍ച്ചകള്‍ കേട്ടപ്പോള്‍, എനിക്കും ഉള്ളില്‍ ഒരാഗ്രഹം, ആ മോഹിനിയെ ഒന്ന് കാണാന്‍. അതു വരെ സുന്ദരി എന്ന് ഞാന്‍ മനസ്സില്‍ കണ്ടിരുന്നത് ഐശ്വര്യറായ്നെ ആയിരുന്നു. അവരെക്കാള്‍ സുന്ദരിയോ?? എങ്കില്‍ അതു കണ്ടിട്ട് തന്നെ കാര്യം. പകുതി കുടിച്ച ചായ ഗ്ലാസ്സ് അവിടെ വെച്ച് ഞാന്‍ നടന്നു, അവളെ അന്വേഷിച്ച്.ഒരു നൂറു മീറ്റര്‍ ആയി കാണില്ല, ഒരു തടിച്ച ആള്‍ക്കൂട്ടം കണ്ടു അങ്ങോട്ടേക്ക് ചെന്നു. അതു ഒരു പഞ്ചായത്ത് കിണര്‍ ആണല്ലോ..! അവിടെ ഇപ്പോള്‍ എന്താ ഉണ്ടായേ?? എന്‍റെ ആകാംക്ഷ കൂടി കൂടി വന്നു. ആളുകളെ മാറ്റി ഞാന്‍ നുഴഞ്ഞു നോക്കി..''ഹാ... ശെരിയാ.. അവള്‍ ഒരു സുന്ദരി തന്നെ..." സുബോധം തിരിച്ചു കിട്ടിയപ്പോള്‍ മനസ്സിലായി.." ഹോ, ഈ കല്പ്രതിമയെ കുറിച്ചാണോ ഇത്രമാത്രം ചര്‍ച്ചകള്‍ നടന്നത്?? ഞാന്‍ ഒരു വിഡ്ഢി.

ഇതാണ് നമുക്ക് ചുറ്റുമുള്ള ലോകം. ഏതോ ഒരാളുടെ മനസ്സില്‍ തോന്നിയ ഒരു രൂപം .അതു കല്ലില്‍  കൊത്തി അതിനു  രൂപവും, ഭാവവും നലകിയ്പ്പോള്‍ അതൊരു സ്ത്രീ രൂപമായി..പക്ഷെ അതിനു പച്ച മാംസത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല, ജീവന്‍റെ തുടിപ്പും അതിലില്ല.. എന്നിട്ടും ഞാന്‍ ഉള്‍പ്പെടെയുള്ള ഈ മനുഷ്യര്‍ പറഞ്ഞ ഭാഷ്യങ്ങള്‍ എന്തൊക്കെ??? എങ്കില്‍ പിന്നെ ജീവനും ഓജസ്സും അരുണിമയുമുള്ള ഒരു സ്ത്രീ തന്നെ ആയിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി ..??

സമര്‍പ്പണം:  സ്ത്രീകള്‍ക്ക് നേരെ ഉള്ള അക്രമങ്ങള്‍ക്കും,ശൈശവ വിവാഹത്തിനും, പെണ് ഭ്രൂണഹത്യക്കുമെതിരെ സമര്‍പ്പിക്കുന്നു..


നിങ്ങള്‍ക്കിഷ്ടപ്പെട്ടവ