ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Sunday, 21 July 2013

മിഴികള്‍ കഥ പറയുമ്പോള്‍...





കണ്ണുകളുടെ നിശബ്ദ ചലനങ്ങള്‍ നാം  അറിയാതെ പോകുന്നുണ്ടോ? നമുക്ക് ചുറ്റുമുള്ള ലോകം വര്‍ണ്ണ വിസ്മയങ്ങളുടേതാണ്. കണ്ണിനു പ്രീതികരമായവ നാം എന്നും കാണാന്‍ ആഗ്രഹിക്കുന്നു, അതില്‍ സന്തോഷം കണ്ടെത്താന്‍ ഉള്ള വിഭ്രാന്തിയിലാണ്..അങ്ങനെ ഉള്ള കണ്ണുകളുടെ പിന്നിലെ നഗ്ന സത്യങ്ങള്‍ അറിയാന്‍ നാം ഒരിക്കലും പാടുപെടാറുമില്ല. അതറിഞ്ഞ് നാം നമ്മുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴേക്കും സമയം അതിന്‍റെ വികൃതിതരം കാണിച്ചു തുടങ്ങിയിരിക്കും. 

ഒരുപാട് ദുഖങ്ങളും സങ്കടങ്ങളും,ഇനിയും മറക്കാത്ത കുറെ ഓര്‍മ്മകളുടെയും  ഒരു കൂമ്പാരമാണ് നാം ഓരോരുത്തരുടെയും കണ്ണുകള്‍.. ചിലര്‍ അത് പെട്ടെന്ന് ഗ്രഹിചെടുക്കും..മറ്റു ചിലര്‍ ആ പുറമേ കാണുന്ന മായ കാഴ്ചയില്‍ വീണു സ്വയം ഇല്ലാതാകും. ഓരോ ദിവസവും നാം എത്ര പേരെ കണ്ടു മുട്ടുന്നു.. നമ്മുടെയും അവരുടെയും കാഴ്ചകള്‍ എന്തെല്ലാം ആണ്? പേരെടുത്ത് ഒന്നും പറയാന്‍ പറ്റില്ല. 

കണ്ണുകളില്‍ നോക്കി ഒരാളുടെ സ്വഭാവത്തെ വേര്‍തിരിച്ചു അറിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെ ആണ്.. ഈ കഴിവുള്ളവരെ പോലും വഴി തെറ്റിക്കാനുള്ള സാമര്‍ഥ്യക്കാരും കുറവല്ല. അവരുടെ ലക്‌ഷ്യം സ്വാര്‍ഥതയാണ്. അന്യന്‍റെ കണ്ണില്‍ പൊടിയിട്ട്  സ്വന്തം കണ്ണുകള്‍ കാത്തു സൂക്ഷിക്കുന്നവര്‍. ഇത്തരെക്കാരെ നാം സൂക്ഷിച്ചേ പറ്റൂ..  അവരുടെ ഉള്ളില്‍ ചതി ഒളിഞ്ഞിരിക്കും. ആരെയും ആകര്‍ഷിച്ചു വലയില്‍ കുടുക്കാനുള്ള ഒരു കഴിവ് അവരില്‍ ഉണ്ടായിരിക്കും.

പണ്ട്  ആരോ  പാടിയിരുന്നു.. നിന്‍റെ മിഴികളില്‍ ഞാന്‍ കണ്ടു നിന്‍ മൌനത്തിന്‍ ഈണം.. ശെരിയാണ്.. നാം ഓരോര്ത്തരുടെയും കണ്ണുകളില്‍ ഉണ്ട്, നമ്മുടെ മനസ്സ്.ആ മനസ്സ് അറിയാന്‍ ഏവര്‍ക്കും ഇടവരട്ടെ എന്ന് ആശംശിക്കുന്നു.. സ്വാര്‍ഥത നിറഞ്ഞ ലോകത്തില്‍ നിന്ന് നമുക്ക് നമ്മുടെ കണ്ണുകളെ കാത്തുകൊള്ളാം. നമുക്ക് ചുറ്റുമുള്ളവ വരില്‍ നേരിന്‍റെ നന്മ കണ്ടറിയാന്‍ ശ്രമിക്കാം.

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ