ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Sunday, 22 April 2018

റേഞ്ച്

റേഞ്ച് നോക്കി ഞാൻ ഏറെ ദൂരം നടന്നു. എത്തിപ്പെട്ടത് ഒരു ഉൾനാടൻ ഗ്രാമത്തിൽ. ക്ഷീണം കൊണ്ട് ഒരു കടത്തിണ്ണയിൽ ഇരുന്നു. എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോൾ, തലയ്ക്കു മീതെ ചുമരിനോട് ചേർന്ന് കിടക്കുന്ന തപാൽ പെട്ടി കണ്ണിൽ പെട്ടു. ചിന്ത പിന്നെ അതിനെ കുറിച്ചായി. എന്തുകൊണ്ട് എനിക്ക് ഇത് ഉപയോഗിച്ചുകൂടാ.. ഇതിനു റേഞ്ച് പ്രശ്നം അല്ലല്ലോ !


ഒട്ടും വൈകിയില്ല, അടുത്തുള്ള തപാൽ ആപ്പീസിൽ നിന്ന് ഒരു ഇൻലൻഡ് വാങ്ങി. പോക്കറ്റിൽ ഇരുന്ന പേനക്ക് പുത്തൻ തിളക്കം. ചുമ്മാ വായിച്ചിരിക്കാൻ വേണ്ടി വാങ്ങിച്ച മാസികയുടെ മുകളിൽ ഇൻലൻഡ് നിവർത്തി വെച്ച് എഴുതാൻ തുടങ്ങി.. അതു വരെ വിരലുകൾ കൊണ്ട് മാത്രം ആശയങ്ങൾ കൈമാറിയ ഞാൻ അപ്പോൾ  മുതൽ എപ്പോഴൊക്കെയോ മറന്നു പോയ ഒരു അനുഭവം വീണ്ടും അടുത്തറിയുകയായിരുന്നു.

മനസ്സിലെ ആശയങ്ങൾ നമ്മുടെ വരികളിലൂടെ സ്വന്തം കൈപ്പടയിൽ എഴുതുമ്പോൾ അനുഭവിച്ചിരുന്ന ഒരു ആനന്ദം, സമാധാനം ഒന്നും ഈ റേഞ്ച് തപ്പിപ്പോകുന്ന മൊബൈലിൽ നിന്ന് കിട്ടുമായിരുന്നില്ല.


എല്ലാം എഴുതി അവസാനം ഇൻലണ്ടിന്റെ മൂന്ന് അരികും പശ വെച്ച് ഒട്ടിച്ചു ആ തപാൽ പെട്ടിക്കുള്ളിൽ ഇട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സിനനുഭവപ്പെട്ടു. അപ്പോഴും കയ്യിലുണ്ടായിരുന്ന പൊൻപണം കൊണ്ട് വാങ്ങിച്ച മൊബൈൽ റേഞ്ച് കിട്ടാനുള്ള നെട്ടോട്ടത്തിൽ ആയിരുന്നു.. ഞാൻ ചുമ്മാ ചിരിച്ചു കൊണ്ട് നടന്നു നീങ്ങി.

Ash.. 

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ