നിശ്ചലമായ നിന്‍ ഹൃദയവും പേറി
ഏറെ ദൂരം ഞാന്‍ നടന്നു
എന്റെ നിശബ്ദ രോധനത്തിന്
കേള്‍വിക്കാര്‍ ആരുമുണ്ടായിരുന്നില്ല
ഞാന്‍ മനസ്സിലാക്കി - സഹനങ്ങള്‍
ക്കെന്നും ചുമപ്പ് നിറമാണെന്ന്.
നിന്‍ ചുടു ചോരത്തുള്ളികള്‍ എന്‍
മേനിയിലൂടെ വാര്‍ന്നൊഴുകുമ്പോഴും
പ്രതീക്ഷയുടെ കയ്യൊപ്പുമായ്
ഞാന്‍ ഇതാ നടന്നു നീങ്ങുന്നു.
ഒന്നാശ്വസിപ്പിക്കാന്‍ ചുറ്റിലും നോക്കി
ആരെയും ഞാന്‍ കണ്ടില്ല- എന്നല്ല
ഞാന്‍ എന്റെ ദുഃഖം എന്നിലേക്ക്
കടിച്ചമര്‍ത്തി - ജീവന്‍റെ അവസാന
തുടിപ്പുകളെ തേടി ഞാന്‍ ഇന്നും
സൃഷ്ടാവിങ്കലേക്ക് കണ്ണുകളുയര്‍ത്തി യാചിക്കുന്നു...
ഏറെ ദൂരം ഞാന്‍ നടന്നു
എന്റെ നിശബ്ദ രോധനത്തിന്
കേള്‍വിക്കാര്‍ ആരുമുണ്ടായിരുന്നില്ല
ഞാന്‍ മനസ്സിലാക്കി - സഹനങ്ങള്‍
ക്കെന്നും ചുമപ്പ് നിറമാണെന്ന്.
നിന്‍ ചുടു ചോരത്തുള്ളികള്‍ എന്‍
മേനിയിലൂടെ വാര്‍ന്നൊഴുകുമ്പോഴും
പ്രതീക്ഷയുടെ കയ്യൊപ്പുമായ്
ഞാന്‍ ഇതാ നടന്നു നീങ്ങുന്നു.
ഒന്നാശ്വസിപ്പിക്കാന്‍ ചുറ്റിലും നോക്കി
ആരെയും ഞാന്‍ കണ്ടില്ല- എന്നല്ല
ഞാന്‍ എന്റെ ദുഃഖം എന്നിലേക്ക്
കടിച്ചമര്‍ത്തി - ജീവന്‍റെ അവസാന
തുടിപ്പുകളെ തേടി ഞാന്‍ ഇന്നും
സൃഷ്ടാവിങ്കലേക്ക് കണ്ണുകളുയര്‍ത്തി യാചിക്കുന്നു...