അവന്‍റെ വിവാഹം കഴിഞ്ഞു പതിനെട്ടു - പത്തൊന്‍പതു വര്‍ഷമായിക്കാണും . വീട്ടിലെ ബുദ്ധിമുട്ട് കണ്ടു സഹിക്കവയ്യാതെ ആണ് അവന്‍ ആദ്യത്തെ കൊച്ചു ഉണ്ടായതോടെ ഗള്‍ഫിലേക്ക് പറന്നത്.ആദ്യ കാലഘട്ടങ്ങള്‍ അങ്ങനെ ഒരു യഥാര്‍ത്ഥ പ്രവാസി ആയി തന്നെ ജീവിച്ചുപോയി..പിന്നെ ഇന്നത്തെ ലോകം അല്ലെ! ജോലി കഴിഞ്ഞാല്‍ വീട്ടില്‍ ഒറ്റക്കിരിക്കുന്നതിനെക്കാള്‍ ഭേദമെന്നു കരുതി അവന്‍ എങ്ങനെ ഒക്കെയോ പൈസ സംഘടിപ്പിച്ച് ഒരു സെക്കന്റ് ഹാന്‍ഡ് കമ്പ്യൂട്ടര്‍ വാങ്ങിച്ചു..പതിയെ അതിലെ വിസ്മയങ്ങള്‍ അവനു ഹരം പകര്‍ന്നു.നേരം വെളുക്കുവോളം അവന്‍ അതിനു മുന്നില്‍ ചിലവിട്ടാലും ക്ഷീണമോ തളര്‍ച്ചയോ അവനെ ബാധിച്ചില്ല.എല്ലാ ദിവസവും വീട്ടിലേക്കുള്ള വിളി മെല്ലെ ആഴ്ച്ചയില്‍ ഒന്നാക്കി വെട്ടി ചുരുക്കി.നാട്ടിലെ ഭാര്യയുടെയും കൊച്ചിന്റെയും സുഖവിവരങ്ങള്‍ അറിയാനുള്ള താല്പര്യം കുറഞ്ഞു വന്നു തുടങ്ങി..ഇതൊന്നുമറിയാതെ പാവം ഭാര്യ അവിടത്തെ ചിലവുകള്‍ എല്ലാം വെട്ടി ചുരുക്കി ഒരു മാസം എത്തിക്കാന്‍ നന്നേ പാടുപെടുകയായിരുന്നു.
അവന്‍ ഏതോ മാസ്മരിക ലോകത്തായിരുന്നു. അവിടെ കൂട്ടിനു ഒരു ഓണ്‍ലൈന്‍ ഫ്രണ്ട്നെയും കിട്ടി.അവര്‍ പരസ്പരം അടുത്തറിയാനും ഇടപഴകാനും തുടങ്ങി. അവരുടെ ബന്ധം അതിരുവിടുന്ന കാര്യം പരസ്പരം അറിഞ്ഞിട്ടും,ആ സത്യത്തെ മറച്ചു പിടിച്ച് തല്ക്കാല സുഖങ്ങളുടെ പിറകെ പോവുകയായിരുന്നു.അവന്‍ അവളോട് പറഞ്ഞു '' നീ എന്‍റെ എല്ലാം ആണ്, എന്‍റെ ഭാര്യയുടെ സ്ഥാനത്താണ് , അതുകൊണ്ട്, ഒരു ഭാര്യയുടെ എല്ലാ സ്വാതന്ത്ര്യവും നിനക്കുണ്ട്.'' കേള്‍ക്കാന്‍ എത്ര മധുരമുള്ള വാക്കുകള്‍ അല്ലെ?? ഓര്‍ക്കണം അവളും ഒരു കുടുംബിനിയാണ് എന്ന സത്യം.അവള്‍ക്കും അവളുടെതായ പരിമിതികളും പോരായ്മകളും ഉണ്ട് എന്ന് രണ്ടു പേര്‍ക്കും അറിയാം. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടയ്ക്ക് നാട്ടിലേക്ക് ലീവിന് പോയ അവന് വലിയ അപകടം സംഭവിച്ച് ഒരു ഭാഗം തളര്‍ന്ന് മാസങ്ങളോളം ആയി കിടപ്പിലാണ്..കൊച്ചുങ്ങളുടെ അവധി ആയതിനാല്‍ അവളും കുടുംബവും നാട്ടില്‍ എത്തിയിരുന്നു. അവന്‍റെ അവസ്ഥ അവള്‍ വേദനയോടെ അറിഞ്ഞിരുന്നു. എന്നിരുന്നാലും, അവന്‍ മുന്നേ കൊടുത്ത ആ ഭാര്യയുടെ അവകാശവും പറഞ്ഞ് അടുത്തിരുന്നു ശുശ്രൂഷിക്കാന്‍ അവള്‍ക്കു ആകുമോ?? അല്ലെങ്കില്‍ അതിനു അവളെ സമൂഹം സമ്മതിക്കുമോ?? ഇനി അഥവാ ശുശ്രൂഷിച്ചാല്‍ തന്നെ എത്രനാള്‍?? അവള്‍ എന്നായാലും തിരിച്ചു പോകേണ്ടവള്‍ തന്നെ..വീട്ടിലെ സകല പണികളും കഴിഞ്ഞ് ഭര്‍ത്താവിന്‍റെ കിടയ്ക്കരികെ, ഒരു പോളപോലും കണ്ണടയ്ക്കാതെ ഭര്‍ത്താവിന്‍റെ ആരോഗ്യം തിരിച്ചു കിട്ടുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ചു കാത്തിരിക്കുന്ന സ്വന്തം ഭാര്യോളം വരുമോ ഈ തല്‍ക്കാലത്തേക്ക് അവന്‍ പട്ടം ചാര്‍ത്തി നല്‍കിയ ഭാര്യക്ക്???
അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അടുത്തിരിക്കുന്ന ഭാര്യയെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആവാതെ അവന്‍ സ്വയം ശപിച്ചുകൊണ്ടെയിരുന്നു.