ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Tuesday, May 7, 2013

ജന്മ ജന്മാന്തരങ്ങള്‍ (അദ്ധ്യായം - അഞ്ച് )
പലവട്ടം അവള്‍ വിളിച്ചു നോക്കി. അവന്‍റെ ഫോണ്‍ ശബ്ദിക്കുന്നുണ്ടായിരുന്നില്ല. ഈ സമയം അവളുടെ വീട്ടില്‍ നിന്നും കാള്‍ വരുന്നു. " മോളെ നീ എവിടെയാണ്? നേരം ഇരുട്ടിയല്ലോ? വേഗം വീട്ടിലേക്കു വരാന്‍ നോക്ക്" അമ്മയുടെ സ്വരം ആയിരുന്നു. അവള്‍ ഒരു ഓട്ടോയില്‍ കയറി വീട്ടിലേക്കു തിരിച്ചു.അവളുടെ മനസ്സില്‍ ആകെ സങ്കടവും,ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു. ഇനി താന്‍ അവന്‍റെ കണ്‍ വെട്ടത്ത് അധിക ദിവസങ്ങള്‍ ഇല്ലെന്ന സത്യം എങ്ങനെ അവനെ അറിയിക്കും? വീട്ടില്‍ എത്തിയിട്ടും അവള്‍ അവനെ ഒരുപാട് തവണ ഫോണില്‍ ട്രൈ ചെയ്തിരുന്നു.അപ്പോഴെല്ലാം നിശ്ശബ്ദത ആയിരുന്നു ഫലം.

മറുവശത്ത്‌ തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവന്‍ ഇതൊന്നും അറിയാതെ ആരുടെയൊക്കെയോ കരുണ കൊണ്ട് അടുത്തുള്ള ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലെ മുറിയില്‍ കിടക്കുന്നു. അപകട വിവരം അറിഞ്ഞ് അവന്‍റെ വീട്ടുകാര്‍ അവിടെ ഓടി എത്തി. ഇരുപത്തിനാല് മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ്  ഡോക്ടര്‍ പോയി. ആകെ സങ്കടകരമായ  ഒരു അന്തരീക്ഷം. ഇടയ്ക്കെപ്പോഴോ അവനു ബോധം വന്നു. അവ്യക്തതയില്‍ അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവന്‍റെ ഉമ്മ അടുത്ത് വന്നു അവനെ കണ്ണീരോടെ നോക്കി.. "മോനേ.. അനക്ക്  എന്താ പറ്റീത് ? " ഇടറുന്ന സ്വരത്തില്‍, പാതി മുറിഞ്ഞ വാക്കുകളോടെ അവന്‍ പറഞ്ഞു. ' ഉമ്മാ, എനക്ക്  ഇപ്പൊ നിക്കാഹ് വേണ്ടാ..' അത്  പറഞ്ഞു തീരും മുന്നേ വീണ്ടും അവന്‍ മയക്കത്തിലേക്ക്‌  വീണു. ഇതൊന്നും കണ്ടു സഹിക്കവയ്യാതെ ഉമ്മ വിമ്മിക്കരഞ്ഞു കൊണ്ട് മുറി വിട്ട് പുറത്തേക്കു വന്നു.

വയ്യാതെ കിടക്കുന്ന ഉപ്പയോട് മോന്‍റെ ഈ സങ്കട വിവരം എങ്ങനെ പറയും എന്ന ആധിയില്‍ ആയിരുന്നു ആ പാവം. പിറ്റേന്നു വൈകീട്ടോടെ  അവന്‍ സുബോധത്തിലേക്ക്  തിരിച്ചു വന്നു.  ഇടത്തേ കയ്യിനും കാലിനും ഉള്ള ചെറിയ ചതവുകള്‍ കാരണം പ്ലാസ്റെര്‍ ഇടേണ്ടി വന്നിട്ടുണ്ട്. തലയിടിച്ചു വീണതിനാല്‍ ഒരു ചെറിയ മുറിവും  ഉണ്ട്. അവിടെ ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു  !. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉമ്മ അവനു ചെറു ചൂടു കഞ്ഞി കൊടുക്കുന്നതിനിടയില്‍ അവന്‍ വീണ്ടും ആവര്‍ത്തിച്ചു .' ഉമ്മാ, എനക്ക് ഇപ്പൊ നിക്കാഹ് വേണ്ട ' അവന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. ഉമ്മ അവനോടു ചോദിച്ചു-
'അനക്ക് ആരേലും ഇഷ്ടണ്ടോ ?'
'ഉം'
'ഓള് മ്മടെ ജാതിയാണോ?' ഉമ്മക്ക് ആകാംക്ഷ കൂടി.
' ന്താ ഇയ്യൊന്നും മുണ്ടാത്തെ? ' ഉമ്മക്ക് പരിഭവം ഉണ്ടായെങ്കിലും ഉമ്മ അവനോട് പറഞ്ഞു.' ഓള് ഏതു ജാതിയിലാണേലും എനക്ക് സമ്മതാണ് .' അവനു പകുതി ആശ്വാസമായി. ഉമ്മ വീണ്ടും ചോദിച്ചു.
'ന്നിട്ട്  യെന്താദ്  പ്പാനോട് നേര്‍ത്തെ പറയാഞ്ഞേ?'
'ഉപ്പാടെ ഈ അവസ്ഥയില്‍ ഞാന്‍ എങ്ങനാ ഉമ്മാ പറയുന്നേ?' അവന്‍ ദൈന്യതയോടെ ഉമ്മയെ നോക്കി. ഉമ്മ അവനെ സമാധാനിപ്പിച്ചു. ' ആദ്യം ഇയ്യൊന്നു നേരെ നടക്കട്ടെ അന്നിട്ട്‌ ഞാന്‍ തന്നെ ഉപ്പയോട് പറഞ്ഞോളാം.' ഉമ്മ അവനു വാക്ക് കൊടുത്തു.

കഞ്ഞി കുടിച്ചശേഷം, അവന്‍ അവളെ വിളിക്കാനായി  മൊബൈല്‍ പരതി . ' യ്യ് എന്താ ഈ തപ്പുന്നെ?' അല്ലാ ഉമ്മാ ,ന്‍റെ മൊബൈല്‍ കാണുന്നില്ലല്ലോ..! 
'ഇയ്യ്  ബേജാറാവണ്ടാ, ആര്ടെലും കയ്യില്  കാണും, സമാധനത്തില് നീ അവിടെ കെടക്ക്'.
പക്ഷേ  അവനു അവളെ  കാണാതെയും അവളോട്   മിണ്ടാതെയും  ഒരു സ്വസ്ഥത കിട്ടിയിരുന്നില്ല. താന്‍ ഇവിടെ ആണെന്ന വിവരം എങ്ങനെ അവളെ അറിയിക്കും? ഇന്നേക്ക് മൂന്നാല് ദിവസം കഴിഞ്ഞിരിക്കുന്നു. അവന്‍ ഓരോ വഴികള്‍ ആലോചിച്ചു ഇരിക്കുന്നതിനിടയില്‍ അവന്‍റെ ഉറ്റ ചങ്ങായി  കയ്യില് ഒരു കാര്‍ഡും ഒരു കത്തും ആയി മുറിയിലേക്ക് കടന്നു വന്നു.

ചെറു ചിരിയോടെ അവന്‍ തന്‍റെ കയ്യിലെ ഇന്‍വിറ്റെഷന്‍ കാര്‍ഡ്‌ തുറന്നുകൊണ്ട് ചങ്ങാതിയോട് ചോദിച്ചു....  " അന്‍റെ നിക്കാഹ് തീരുമാനിച്ചോ?????

                                  (തുടരും..)8 comments:

 1. എന്റ്മ്മോ അവളുടെ കല്യാണകത്ത്‌,ഇപ്പൊ വീണ്ടും ബോധം പോവുമോ ?കാത്തിരുന്നു വായിക്കാം ല്ലേ.

  ReplyDelete
  Replies
  1. സസ്പെന്‍സ് ... അനീഷ്‌ .. സസ്പെന്‍സ് !

   നന്ദി

   Delete
 2. ഇത്ര പെട്ടെന്നോ
  അത് പറ്റൂലാ

  ഞങ്ങള് സമ്മയ്ക്കൂലാ!!

  ReplyDelete
  Replies
  1. അജിത്തേട്ടാ , എന്നെ കൊണ്ട് മൂവായിരം എപ്പിസോഡ് ആക്കിപ്പിക്കല്ലേ. :)

   നന്ദി അഭിപ്രായത്തിന്.

   Delete
 3. കത്തില്‍ വധുവിന്റെ സ്ഥാനത്ത്‌ അവളുടെ പേര് കണ്ടതോടെ ആശുപത്രിയില്‍ നിന്ന് അവന്‍ ഇറങ്ങിയോടി....

  അടുത്ത ഭാഗം ഇങ്ങനെയാണോ..

  വേഗം വരട്ടെ അടുത്തത്‌

  ReplyDelete
 4. തുടർക്കഥ ആദ്യം മുതൽ വായിച്ചു. പ്രണയവും വിരഹവുമെല്ലാം പ്രണയദുരന്തവുമെല്ലാം ബ്ലോഗുകളിൽ നിരന്തരം ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രമേയങ്ങളാണ്. എങ്കിലും അവതരണം ആകർഷണീയമായാൽ വായനക്കാരെ കണ്ടെത്താൻ കഴിയും ( നല്ല പ്രണയസിനിമകൾക്ക് എല്ലാ കാലത്തും പ്രേക്ഷകരുള്ളതു പോലെ ). ഇവിടെ, എഴുത്തിന് അങ്ങനെയൊരു നിലവാരം ഉള്ളതായി തോന്നിയില്ല. എഴുത്തിന്റെ ബാല്യത്തിൽ നിൽക്കുന്ന ഒരാൾ കഥ പറയുന്നതു പോലെ. വളരാനാവും. ധാരാളം വായിക്കൂ..

  ReplyDelete
 5. കൊള്ളാം.. സമയമെടുത്ത് എഴുതിയാല്‍ മിഴിവുറ്റതാക്കാം..

  ReplyDelete
 6. ആദ്യമായാ ഇവിടെ എത്തിയെ. പ്രണയം എന്നും ഒരു തീം ആണല്ലോ :) പക്ഷെ ചില പ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ നല്ലൊരു വായന കിട്ടിയേക്കും എന്ന് തോന്നി (like ആകെ സങ്കടകരമായ ഒരന്തരീക്ഷം ) . എന്തായാലും എവിടേക്ക് പോണു എന്ന് നോക്കാന്‍ ഞാനും ഇനിയും വരാം :) ആശംസകള്‍

  ReplyDelete

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ