ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Monday, 10 June 2013

പലരില്‍ ചിലര്‍



ഒരുപാട് നാളായി എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഞാന്‍ ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാന്‍ പോകുന്നത്. ജനിച്ച നാള്‍ മുതല്‍ നമ്മള്‍ കണ്ടുമുട്ടുന്ന വ്യക്തികളെ കുറിച്ച്. .. അവര്‍ നമ്മുടെ ജീവിതത്തില്‍ വരുത്തിയ, നല്ലതും ചീത്തയുമായ കാര്യങ്ങളെ പറ്റി ഒരു അവലോകനം. ഓരോരുത്തര്‍ കടന്നു വരുന്നത് ചില പ്രത്യേക ഉദ്ധേശ്യങ്ങളോടെയാണ്. ആദ്യമാത്രയില്‍ തന്നെ ചിലപ്പോള്‍ നാം തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷെ കാലം നമുക്ക് മുന്നില്‍ ആ സത്യം തുറന്നു കാട്ടി തരും.. ആ കാലതാമസത്തെ വകവെയ്ക്കാതെ നമ്മള്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ നമുക്ക് തന്നെ തിരിച്ചടി കൊണ്ടുവരുന്നതായിരിക്കാം. ഇതൊന്നുമല്ല  സത്യം എന്ന് തിരിച്ചറിഞ്ഞ് വീണ്ടും പഴയ ഫോമിലേക്ക് വരാന്‍ സമയം ഏറെ എടുക്കും.

ഇന്നലെ എന്റെ ജീവിതത്തില്‍ കടന്നു വന്ന വ്യക്തി അത് ആരെങ്കിലും ആയിക്കൊള്ളട്ടെ  അവരുടെ ആദ്യ സമീപനം എന്നെ  തൃപ്തിപ്പെടുത്തുന്നതായിരുന്നിരിക്കാം ഒരുപക്ഷെ. അതനുസരിച്ച്  ഞാന്‍  ഏറെ മുന്നോട്ടും പോയിക്കാണും. ഇതില്‍ ഒന്നുകില്‍, അവര്‍ നിമിത്തം എന്‍റെ ജീവിതം ഒന്നുകൂടെ മെച്ചപ്പെട്ടതായി വന്നേക്കാം.. അല്ലെങ്കില്‍ നേരെ തിരിച്ചും.. രണ്ടാമത്തെ ഓപ്ഷന്‍..ഒന്നുകില്‍ എന്‍റെ സമീപനം, അവരുടെ ജീവിതത്തെ മാറ്റി മറിച്ചേക്കാം അല്ലെങ്കില്‍ ഞാന്‍ അവര്‍ക്ക് ഒരു പാരയുമായി തീര്‍ന്നേക്കാം..

നമ്മള്‍ മനസ്സിലാക്കേണ്ടാതായ ഒന്നുണ്ട്.. ഈ വ്യക്തികള്‍  "എല്ലാവരും"  എന്ന് ഞാന്‍ പറയില്ല, പക്ഷെ ഒട്ടു മിക്കവരും ഒരു നിശ്ചിത , സമയപരിധിക്കുള്ളില്‍ നിന്ന് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നവരാണ്. അവര്‍ നമുക്ക്  തന്ന, നല്ല ചില ഓര്‍മ്മകള്‍,  ചില ചിന്തകള്‍, ചില മുറിപ്പാടുകള്‍.. ഇതൊക്കെ നമ്മുടെ ജീവിതമാകുന്ന സമ്പാദ്യത്തില്‍ വന്നു ചേരും.. അവയില്‍ നിന്നെല്ലാം  നുറുക്കി കൂട്ടി നാം തന്നെ വീണ്ടും നല്ലൊരു ജീവിതത്തെ കെട്ടി പൊക്കാന്‍ ശ്രമിക്കും. പഴയ പാളിച്ചകള്‍ എല്ലാം മാറ്റി വെച്ച് നമ്മുടെ ജീവിതത്തില്‍ പച്ചപ്പ് തന്ന് നമ്മളെ നട്ടു വളര്‍ത്തിയവരുടെ കൂടെ ഉള്ള ഒരു ജീവിതം.  ഇങ്ങനെ ഉള്ള സംതൃപ്തമായ ജീവിതത്തിലും യാദ്രിശ്ചികമായി കടന്നു വരുന്ന വ്യക്തികള്‍ കുറവല്ല... പക്ഷെ കഴിഞ്ഞു പോയ ജീവിതത്തില്‍ നമ്മള്‍ പഠിച്ച പാഠങ്ങള്‍ ഒരിക്കലും വീണ്ടും ആവര്‍ത്തിക്കാതെ ഇരിക്കാന്‍ നാം ശ്രമിച്ചു കൊണ്ടേയിരിക്കും.

ആകയാല്‍  ജീവിതമാകുന്ന കടലാസ്സു തോണിയില്‍  നാം അറിയാതെ അതില്‍ കയറി പറ്റി നമ്മെ മുക്കി കളയുന്ന  വ്യക്തിത്വങ്ങളെ തിരിച്ചറിയുക.. അതുപോലെ തന്നെ നാം ആരുടേയും ജീവിതത്തില്‍ ഒരു കരടായി അവശേഷിക്കാനും ഇടവരുത്താതെ ഇരിക്കുക...

ആശംസകള്‍.. 

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ