ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Saturday, August 17, 2013

കാണാമറയത്തെ രാജകുമാരന്‍..ഇന്നലെ കണ്ട സ്വപ്നങ്ങളിലെപ്പോഴോ
നിന്‍ മൗനത്തിന്റെ ചിറകടി ഞാന്‍ കേട്ടിരുന്നു
സ്വപ്നങ്ങളിലെ സ്വപ്നത്തെ തേടി
ഞാന്‍ കയറിയിറങ്ങിയ പടിവാതിലുകളില്‍
ഒന്നിലുപോലും നിന്‍റെ മുഖം തെളിഞ്ഞില്ല
ഏകയായിരുന്നു അന്ന് ഞാന്‍
ക്ഷീണിച്ച മനസ്സിന്‍റെ വിങ്ങലുകള്‍  
ആര്‍ക്കും പകുത്തു നല്കാനാകാതെ 
നന്നേ പണിപ്പെട്ട നാളുകള്‍
കാത്തിരുപ്പിന്റെ പ്രതീക്ഷകള്‍ക്ക്
മാറാല പിടിച്ചു തുടങ്ങിയിരുന്നു
ദൂരെയെങ്ങോ ഒരു നേര്‍ത്ത വെട്ടം..
കൊട്ടും കുരവയുമില്ലാതെ ഒരു നിഴല്‍രൂപം
ഒടുവില്‍ ഞാന്‍ കണ്ടെത്തി
എന്റെ കാണാമറയത്തെ
സ്വപ്നത്തിലെ രാജകുമാരനെ..Wednesday, August 14, 2013

ജയ്‌ ഹിന്ദ്‌....!ഭാരത്‌ മാതാ കീ ജയ്..


നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യ ലഭിചിട്ട് നാളേക്ക് അറുപത്തിയാറ് വര്ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു...

നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും അറിയാതെയെങ്കിലും ഈ മുദ്രാവാക്ക്യം വിളിച്ചു പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു ദേശസ്നേഹം..അതില്‍ത്തന്നെ ഒരു ഗാംഭീര്യമുണ്ട്‌,ഒരു പ്രൌഡിയുണ്ട്..നമ്മില്‍ ഉറങ്ങി ക്കിടക്കുന്ന ആ രാജ്യസ്നേഹത്തിന്റെ ഉദാത്തമായ ഭാവം ശിരസ്സാ വഹിച്ചുക്കൊണ്ട് ഊണിലും ഉറക്കത്തിലും നമുക്കൊരുരുത്തര്‍ക്കും വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ വേണ്ടി തയ്യാറായി നില്‍ക്കുന്ന ധീരനായ പോരാളീ...നിനക്ക് വന്ദനം..!

ജീവിതത്തിന്റെ നല്ലൊരുപങ്കും രാജ്യത്തിന് വേണ്ടി കാഴ്ചവെച്ച്‌ ഉറ്റവരെയും ഉടയവരെയും വിട്ടു മറ്റുള്ളവരുടെ ജീവനെ സംരക്ഷിക്കാന്‍ ഇറങ്ങി തിരിക്കുന്ന യുവ മനസുകള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍..അവരില്‍ ജാതിബേധമില്ല, മതദേഷമില്ല.ഒന്നേ ഒന്ന് മാതം..ഒരാള്‍ക്കുവേണ്ടി എല്ലാവരും കൂടെ അല്ലെങ്കില്‍ എല്ലാവര്‍ക്കും വേണ്ടി ഒരാള്‍...മരണത്തിനും ജയത്തിനുമിടയ്ക്കുള്ള ഒരു ജീവിതമാണ് അവരുടേത്.അവരുടെ മനസ്സിലോ, ചിന്തകളില്‍ പോലുമോ തോല്‍വി എന്നൊരു പദമില്ല.നമുക്ക് സ്വന്തമായ ഈ മണ്ണ് നമ്മളാരും അധ്വാനിച്ചുണ്ടാക്കിയതല്ല, മറിച്ച് ഇതുപോലെയുള്ള ധീരരായ ഒട്ടനവധി പോരാളികളുടെ കഠിന പ്രയത്നവും രക്തതുള്ളികളും കൊണ്ട് പണിതുയര്‍ത്തിയതാണ് എന്റേതെന്നു ഞാന്‍ അഹങ്കരിക്കുന്ന ഈ മണ്ണ്...ഞാനും നീയും ഇന്ന് ഒരു കൂരയ്ക്ക് കീഴില്‍ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുന്നുണ്ടെങ്കില്‍, അതിനും പിന്നില്‍, നിസ്വാര്‍ത്മായി കര്‍മ്മനിരതരായി കാവല്‍ നില്‍ക്കുന്ന ഈ ഭട്ന്മാരാണ് .നമ്മുടെ ജീവനും സുരക്ഷക്കും വേണ്ടി രാവും പകലും വളരെയേറെ കഷ്ടപ്പെട്ട് രാജ്യത്തിന്‍റെ സുസ്ഥിതിക്കുവേണ്ടി സ്വയം ഹോമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന നിങ്ങളോട് ഞങ്ങള്‍ക്കുള്ള കടപ്പാട് വളരെ വലുതാണ്‌..അവരെ ജന്മം നല്‍കിയ മാതാപിതാക്കളും, അവരുടെ ജീവിത സഖിയായി കടന്നുവന്നവരുമായ ഏവര്‍ക്കും മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകള്‍.

തോളോട് തോള്‍ ചേര്‍ന്ന് ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇറങ്ങി തിരിക്കുന്ന ധീരരായ പോരാളികളോട് നാം ഇനിയും ശിരസ്സ്‌ നമിക്കേണ്ടിയിരിക്കുന്നു.രാജ്യത്തിന്റെ മുക്കിലും മൂലയിലും പതിയിരിക്കുന്ന എല്ലാ അപകടങ്ങളെയും തിരഞ്ഞു കണ്ടുപിടിച്ചു അതില്ലാതാക്കി, സ്വന്തം ജീവന്‍ നമുക്കൊരുതര്‍ക്കും വേണ്ടി ത്യാഗം ചെയുന്ന നിങ്ങള്ക്ക് എന്‍റെ പ്രണാമം..!

ജയ്‌  ഹിന്ദ്‌...


Tuesday, August 13, 2013

സ്വാര്‍ത്ഥത...


സ്വാര്‍ത്ഥതയുടെ മനസ്സിലെന്നും
വിരിയുന്നത് ദുഷ്ടതയുടെ കരിനിഴലാണ്
വാക്കുകളിലും നോക്കുകളിലും എങ്ങും
സ്വാര്‍ത്ഥതയുടെ മരണമണി മുഴങ്ങുന്നു

നിസ്വാര്‍ത്ഥയുടെ മൂടുപടമണിഞ്ഞ്
അരങ്ങു തകര്‍ക്കുമ്പോഴും
കുറ്റബോധത്തിന്‍റെ വഴിവിളക്കുകള്‍
നിന്നെ തേടി വരുമെന്ന്
നീ അറിയാതെ പോയതെന്തേ

പടുത്തുയര്‍ത്താം നമുക്കൊരു
നിസ്വാര്‍ത്ഥ ജീവിതത്തെ ,നമ്മിലും
നമുക്കു ചുറ്റുമുള്ളവരിലും...
ആശംസകള്‍ നേരുന്നു..


 

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ