ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Friday, October 4, 2013

അവള്‍ അമ്മയാണ്ഇരുള്‍ പതിച്ച വീഥിയില്‍
കണ്ണുനീരിന്റെ കയ്യൊപ്പും പേറി
ഇടനെഞ്ചു പിടയുന്ന വേദനയോടെ
കാണാക്കരയില്‍ മറയുന്നു ഒരുവള്‍ !


സിന്ദൂരം ചാര്‍ത്തിയ നെറ്റിയില്‍
ഇന്ന് ചോര പുരണ്ട കറയുണ്ട്
മാന്‍പേട പോലാ മിഴികളില്‍
അഴലിന്റെ നിഴല്‍ രൂപമുണ്ട്


മാറിലണിഞ്ഞ കനക നക്ഷത്രം
ഇന്ന് ദൂരെ മാറി മിന്നുന്നപോലെ
ഇന്നലെയണിഞ്ഞ പട്ടുചേല
ഇന്നിതാ ഒരു പിടി ചാരമായ്!


അവള്‍ക്കിന്നു നിറമില്ല ഏഴഴകില്ല
വിധി തീര്‍ത്ത വെള്ളക്കുപ്പായമിട്ട്
കാലം സമ്മാനിച്ച കുരുന്നുകളെ
മാറോടടക്കി മുന്നോട്ടു നടന്നവള്‍ ...!


താങ്ങായ് തുണയായ് വന്നവര്‍
ആര്‍ത്തട്ടഹസിക്കുന്നു
സ്വാര്‍ത്ഥത പുകയും
അവരുടെ കണ്ണുകളില്‍


എരിയും വികാരങ്ങള്‍ തന്‍ നെരിപ്പോടുകള്‍
മുള്‍ക്കിരീടത്തിനു മറ്റൊരു അവകാശി കൂടി
പടവുകള്‍ പിന്നിടാനിനിയേറെയുണ്ട്
തിരശ്ശീലയ്ക്കു പിന്നിലുയര്‍ന്ന അപസ്വരങ്ങള്‍
ത്യാഗത്തിന്‍ താളുകളില്‍ എഴുതി ചേര്‍ത്തു....


ഇന്നിന്റെ ചെയ്തികളെ നന്മ കൊണ്ടു കീഴടക്കി
മക്കളെ മാറിലെ ചൂടേറ്റു വളര്‍ത്തി
സത്യത്തിന്‍ സാക്ഷികളായി ...
ഈ വാക്കുകള്‍ തന്‍ സ്പന്ദനം
എന്നിലിന്നൊര്ഗ്‌നിയായ് !
അതേ, അവള്‍ എന്റെ അമ്മയാണ്.
എന്റെ അമ്മ...!17 comments:

 1. മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടില്‍ അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്. .......

  ReplyDelete
 2. അമ്മയെന്നും അങ്ങനെയാണ്

  ReplyDelete
 3. അമ്മ: ആ കൊച്ചു വാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്സ്വാര്‍ത്ഥ സ്നേഹത്തിന്റെ, സഹനത്തിന്റെ, സാന്ത്വനത്തിന്റെ. എത്ര വലുതായി കഴിഞ്ഞാലും അമ്മയുടെ മുന്‍പില്‍ നാമെല്ലാവരും എന്നും കുട്ടികള്‍ തന്നെ.
  വീണ്ടും വരാം ...
  സസ്നേഹം ..............

  ReplyDelete
 4. ഇന്നിന്റെ ചെയ്തികളെ നന്മ കൊണ്ടു കീഴടക്കി
  മക്കളെ മാറിലെ ചൂടേറ്റു വളര്‍ത്തി
  സത്യത്തിന്‍ സാക്ഷികളായി ...
  --------------------------------------------------
  ആഷിക് തിരൂരിനോട് ഞനും യോജിക്കുന്നു, ആഷ്....വീണ്ടും എഴുതുക...

  ReplyDelete
 5. അമ്മ.....
  മിഴി തുറന്നതു മുതല് കാണാ൯ തുടങ്ങിയ ആ മുഖം..
  കാതോ൪ത്തതു മുതല് കേൾക്കാ൯ തുടങ്ങിയ ആ ശബ്ദം..
  നാവോതിത്തുടങ്ങിയതും ആ കുഞ്ഞു വാക്കിനാല്..
  ഓ൪ക്കുന്നു ഞാനെന്നമ്മയെ ഈ നിശ്വാസത്തിലും....
  മനോഹരം....

  ReplyDelete
 6. ഇടനെഞ്ചു പിടയുന്ന ഒരു വേദന
  ഇതുവായിച്ചുകഴിഞ്ഞപ്പോൾ...
  നന്നായി എഴുതി

  ReplyDelete
 7. അതാണ് അമ്മ. ആദ്യത്തെ അഞ്ച് പാരയുടെ സുഖം അവസാനം ഉണ്ടായില്ലെന്ന് തോന്നി.

  ReplyDelete
 8. നല്ല വരികൾ ..... അഭിനന്ദനങ്ങൾ

  ReplyDelete
 9. അമ്മ പകരംവെക്കാന്‍ ഇല്ലാത്ത വാക്ക് .... നല്ല വരികള്‍

  ReplyDelete
 10. ഹലോ ആഷ് ...
  നന്നയി എഴുതി ...അഭിനന്ദനങ്ങൾ...
  ഇതാണ് എന്റെ ബ്ലോഗ്‌ ...താങ്കൾ വായിക്കുമല്ലോ

  http://www.vithakkaran.blogspot.in/

  ReplyDelete
 11. അമ്മ !
  അക്ഷരം രണ്ടെങ്കിലും
  അതൊരു ലോകമാണ് ....

  നല്ല വരികൾ ...
  ആശംസകൾ

  ReplyDelete
 12. TOUCHING LINES, GOOD , GO AHEAD ,GOOD LUCK

  ReplyDelete
 13. Good one..തുടർന്ന് എഴുതുക . ആശംസകൾ

  ReplyDelete
 14. മികച്ച രചന .നല്ല വരികൾ........... ആശംസകൾ

  ReplyDelete
 15. അമ്മയാണ് പ്രപഞ്ചം

  ReplyDelete

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ