ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Wednesday 7 August 2013

വാടമാലരുകള്‍





പണ്ടെങ്ങോ മാഞ്ഞുപോയ കിനാക്കളില്‍
ഇന്ന് പൂക്കള്‍ തളിരിടുമോ
ദൂരെയേങ്ങോ കളഞ്ഞു പോയെന്‍
തംബുരുവില്‍ ഇന്ന് ഗാനം ഉതിരുമോ??

എന്‍ ഹൃദയ ധമനികളിലൂടൊഴുകു-
മോരോ അണുവിലും നിന്‍
സ്പര്‍ശത്തിന്‍ കരലാളനം ഇളം
തെന്നലായ്‌ എന്നില്‍ അലയടിക്കുന്നു.

ആദ്യാനുരാഗത്തിന്‍ പൊന്ക്കിരണങ്ങള്‍
എന്‍ കാതുകള്‍ക്ക് കിളികൊഞ്ചലായ്
ഇന്നും മായാതെന്‍ ഓര്‍മ്മയില്‍ തെളിയുന്നു നിന്‍
സാമീപ്യം തീര്‍ക്കും മോഹത്തിന്‍ വാടാമാലരുകള്‍..

ഞാനറിയാതെ  എന്നെ തേടിയലഞ്ഞ നിന്നെ
യെന്‍ ചാരത്തണച്ചു പുണരാനേറെ  മോഹം
എന്‍ ഓര്‍മ്മകള്‍ നിന്നില്‍ തീര്‍ത്ത വിരഹത്തിന്‍
കണ്ണികള്‍  ഇന്ന് ഞാനായ്‌ പൊട്ടിച്ചെറിയുന്നു



നിങ്ങള്‍ക്കിഷ്ടപ്പെട്ടവ