പണ്ടെങ്ങോ മാഞ്ഞുപോയ കിനാക്കളില്‍
ഇന്ന് പൂക്കള്‍ തളിരിടുമോ
ദൂരെയേങ്ങോ കളഞ്ഞു പോയെന്
തംബുരുവില്‍ ഇന്ന് ഗാനം ഉതിരുമോ??
എന്‍ ഹൃദയ ധമനികളിലൂടൊഴുകു-
മോരോ അണുവിലും നിന്
സ്പര്ശത്തിന് കരലാളനം ഇളം
തെന്നലായ് എന്നില്‍ അലയടിക്കുന്നു.
ആദ്യാനുരാഗത്തിന് പൊന്ക്കിരണങ്ങള്
എന്‍ കാതുകള്‍ക്ക് കിളികൊഞ്ചലായ്
ഇന്നും മായാതെന്‍ ഓര്‍മ്മയില്‍ തെളിയുന്നു നിന്
സാമീപ്യം തീര്‍ക്കും മോഹത്തിന് വാടാമാലരുകള്..
ഞാനറിയാതെ എന്നെ തേടിയലഞ്ഞ നിന്നെ
യെന്‍ ചാരത്തണച്ചു പുണരാനേറെ മോഹം
എന്‍ ഓര്‍മ്മകള്‍ നിന്നില്‍ തീര്‍ത്ത വിരഹത്തിന്
കണ്ണികള്‍ ഇന്ന് ഞാനായ് പൊട്ടിച്ചെറിയുന്നു