ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Saturday, August 31, 2013

തിരിനാളം ..നിന്‍ മൌനത്തിന്‍ ഭാഷയോ
അതിലൂറും ചുടുബാഷ്പമോ
വണ്ടോട് ഞാനക്കാര്യം ഓതി
ചുണ്ടോടു അതൊപ്പിയെടുക്കുവാന്‍

നിന്‍ ഹൃത്തിലൂടൂര്‍ന്നൊരാ സ്നേഹം
സ്വന്തമാക്കുവാനേറെ മോഹം
മാണിക്യമായ് ഞാന്‍ കാത്തുവെച്ചോരു
വരണമാല്യമായ്‌ എന്‍ മാറിലണിയാന്‍

ആനന്ദമായ് ആത്മപീയൂഷമായ്‌
സാഫല്യമായ്‌ പ്രേമനൈവേദ്യമായ്‌
കണികൊന്നതന്‍ പൂമൊട്ടിനെ വരവേല്‍ക്കുവാന്‍
മണിശലഭങ്ങളായ് നാം കൂടണയവേ

നിനയ്ക്കാതെ വന്നയീ വിരഹം
തരും വിങ്ങലെന്‍ നെഞ്ചകത്തില്‍
പെയ്യാതെ പെയ്തയീ മഴയില്‍
വരും ഓര്‍മകള്‍ തന്‍ നിത്യവസന്തം

എന്തേയിത്ര വൈകി നീ..
എന്തേയിത്ര വൈകി നീ-
യെന്‍ ചാരത്തണയാന്‍ പ്രിയനേ
വിതുമ്പുമെന്‍ ഹൃദയത്തിന്‍ മണിനാദം

ഏറെ വൈകിയെന്നാലും നിനക്കായ്‌
ഞാന്‍ കൊളുത്തിയ തിരിനാളം
അണയ്ക്കാതെ ഞാന്‍ കാത്തിടാം
എന്‍ ശ്വാസം നിലയ്ക്കുവോളം..
 

12 comments:

 1. ആഷ് ...വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് ...കളര്‍ പ്രോബ്ലം !!

  ReplyDelete
  Replies
  1. നന്ദി ആസ്രുസ്

   ശ്രെദ്ധിച്ചോളാം :)

   Delete
 2. ഇരുള്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്തമണിദീപമേ ഒരു കുഞ്ഞുകാറ്റിലണയാതെ നിന്‍തിരിനാളമെന്നും കാത്തിടാം.
  ശ്രദ്ധിച്ചാല്‍ വരികള്‍ കുറച്ചുകൂടി മനോഹരമാക്കാം.

  ReplyDelete
  Replies
  1. അനീഷ്‌ നന്ദി.

   അക്ഷരങ്ങളുടെ ലോകത്ത് ഞാന്‍ ശിശുവാണ്. ഇനിയും ഏറെ നന്നാക്കാന്‍ ഉണ്ട്. :)

   അഭിപ്രായത്തിന് നന്ദി കേട്ടോ.

   Delete
 3. കൊള്ളാം. ആശംസകള്‍ ...

  ReplyDelete
  Replies
  1. നന്ദി റിയാസ്.

   Delete
 4. കൊള്ളാം കേട്ടോ
  ആശംസകള്‍

  ReplyDelete
 5. നന്ദി ഷാജു, അജിത്തെട്ടാ :)

  ReplyDelete
 6. സ്നേഹം പകരുവാന്‍ കൊളുത്തിവെക്കുന്ന തിരിനാളം
  എപ്പോഴും അണയാതെ തന്നെയിരിക്കും;
  ആരാലും കെടുത്തുവാനാവാതെ എന്നെനും
  തൃശോഭയോടെ പ്രകാശിച്ചു കൊണ്ടിരിക്കും.

  അക്ഷരപിശകുകള്‍ ശ്രദ്ധിക്കുമല്ലോ !!
  ആത്മ പീയൂഷമായ്‌, കണി കൊന്നതന്‍, മണി ശലഭങ്ങളായ്, പ്രേമ നൈവേദ്യമായ്‌, കാത്തുവെച്ചോരു ഇവ ഒറ്റ വാക്കുകള്‍.

  നല്ല രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു !! ആശംസകള്‍ !!

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി മുകേഷ്

   തിരുത്തിയിരിക്കുന്നു.

   ഇനിയും ഈ വഴിയിലൂടെ ഇടയ്ക്കൊക്കെ വരണേ

   ആഷ്

   Delete
 7. njan onnu vaayichu thudangatte ...kaala kure aayyeaaa... :)

  ReplyDelete

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ