ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Sunday 7 July 2013

ചുമ്മാ ഒരു ചിന്ത






 












മരണത്തിന്‍ മണിനാദമെന്‍

കാതുകളില്‍ മുഴങ്ങുന്നു

പകലിന്‍ ചെയ്തികള്‍ ഇരവിന്റെ

മറവില്‍ കുഴിച്ചു മൂടുന്നു.


മരണമെന്ന സത്യത്തെ ഭയമില്ലെനിക്ക്

പിന്നെയോ ഭയക്കുന്നു അസത്യങ്ങള്തന്‍

മണല്‍ പുറ്റുകളെ – നമ്മെ

കാര്‍ന്നു തിന്നും ദുശ്ചിന്തകളെ 


ജനിച്ചാല്‍ ഒരുനാള്‍ മരണമെന്നുറപ്പ്

ജനിപ്പിക്കാതെ മരിപ്പിക്കുന്നു ചിലര്‍

നിഷ്കളങ്ക രക്തത്തിന്‍ ചുടു ചോര

ആര്‍ത്തിയോടെ കുടിക്കുന്നവര്‍


മരണത്തെ പുല്‍കാന്‍ ഏറെയിഷ്ടം

എന്മോഹങ്ങളില്‍ ചിലത് പൂത്തുലഞ്ഞു

ചിലത് പൂക്കാന്‍ ഇനിയും ജന്മങ്ങളുടെ തപസ്സു

എങ്കിലും എനിക്ക് തുറക്കാന്‍ പരാതിപ്പെട്ടികളില്ല


ഇതുവരെ ഞാന്‍ കടന്നുപോയ വഴിത്താരകള്‍

ഞാന്‍ കണ്ടുമുട്ടിയ വ്യക്തിമുദ്രകള്‍

ഇവര്‍ ആരെങ്കിലും ഓര്‍ക്കുമോ ഈ

ഗേഹം വിട്ടുപോകും ഞാന്‍ എന്നെ ദേഹിയെ


ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍

സമ്മാനിച്ചു കൊണ്ടൊരു  യാത്ര

ഉറ്റവരെയും ഉടയവരെയും അടര്‍ത്തി

മാറ്റിക്കൊണ്ടുള്ള അവസാന യാത്ര



ചുമ്മാ ഓരോരോ ചിന്തകള്‍ തരും

വേലിയേറ്റങ്ങള്‍ തീര്‍ക്കും

കാണാക്കയങ്ങളില്‍ മുങ്ങിയും താണും

ഞാന്‍ ഇന്നും കാത്തിരിക്കുന്നു നിന്നെ.


നിങ്ങള്‍ക്കിഷ്ടപ്പെട്ടവ