ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Sunday, July 14, 2013

സ്വപ്‌നങ്ങള്‍


കനലെരിയുന്ന എന്‍ അന്ത രംഗത്തില്‍
തോരാ കണ്ണീരുമായ്‌ നീ വന്നു..
നീ എനിക്കേകിയ ശുഭ പ്രതീക്ഷകള്‍
മോഹക്കടലായ്‌ എന്നില്‍ അലയടിക്കുന്നു

നിന്നിലെ നിന്നെ തിരിച്ചറിഞ്ഞ നിമിഷം
ഞാന്‍ സ്വയം ഇല്ലാതാവുകയായിരുന്നു
നഷ്ടങ്ങള്‍ ബാക്കിയാക്കി നടന്നകലുംമ്പോഴും
എന്നില്‍ പെയ്തിറങ്ങിയ മഴയെ ഞാന്‍ മാറോടണച്ചു.

സ്വപ്നങ്ങള്‍ കാണുവാന്‍ ഇഷ്ടമാണിപ്പോഴും
സ്വപ്‌നങ്ങള്‍ കണ്ടു മറന്ന നാളുകള്‍
ഇനിയെന്നെങ്കിലും വരുമോ
എന്‍ സ്വപ്നത്തിലെ പൂമ്പാറ്റയായ്‌ നീ..

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ