ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Saturday 6 July 2013

കോണ്‍സെപ്ത്സ്






ചിലരുടെ ജീവിതം എന്നത് ചില കോണ്‍സെപ്ത്സ്‌സിന്റെ പുറത്താണ്. മിക്കവാറും ആളുകള്‍ അവരുടെ ചിന്താരീതികള്‍ക്കനുസരിച്ചു മറ്റുള്ളവര്‍ മാറികൊടുക്കണം എന്ന് ശഠിക്കും. എന്നാല്‍ സ്വയം മാറാനായി ശ്രമിക്കുകയുമില്ല.വിവാഹത്തിന് മുന്മ്പേ, വധു/വരന്‍ ഇങ്ങനെ ഉള്ള ആള്‍ ആയിരിക്കണം..എന്നൊക്കെ ചിലരുടെ പ്രതീക്ഷകള്‍...എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമ്പോള്‍ നമ്മള്‍ കണക്കു കൂട്ടി വെച്ച ആ '' കോണ്‍സെപ്ത്സ് '' താറുമാറാകുന്നു. പിന്നെ അവിടെ പരാതികളുടെയും  പരിഭവങ്ങളുടെയും കേളികൊട്ട് അരങ്ങേറുകയായി. ചിലപ്പോള്‍ അത് ഒരു വേര്‍പിരിയലില്‍ വരെ ചെന്നു എത്തിയേക്കാം.

വേര്‍പിരിയലില്‍ ഒരു നഷ്ടവും ദുഖവും എല്ലാം ഒളിഞ്ഞിരുപ്പുണ്ട്. നമ്മുടെ ജീവിതത്തിന്‍റെ ഏതെന്കിലും അംശത്തില്‍ വേണ്ടപ്പെട്ടവരുടെ ഒക്കെ വേര്‍പിരിയലിന് നാം സാക്ഷികളായിരുന്നു. അത് സ്വാഭാവികമായി നടന്നു പോകുന്നു. ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്  , മനഃപൂര്‍വ്വമായി ഒരാള്‍ മറ്റൊരാളെ വേര്‍പിരിഞ്ഞിരിക്കേണ്ട ഒരു ദുരവസ്ഥ. ചിലപ്പോള്‍ ചില തെറ്റുദ്ധാരണകളുടെ പേരിലായിരിക്കാം, അല്ലെങ്കില്‍ സ്വാര്‍ത്ഥതയുടെ ലക്ഷ്യങ്ങള്‍ വെളിച്ചത്തില്‍ വന്നതിന്‍റെ പേരിലുമായിരിക്കാം . ഏതൊക്കെ പേരിലായാലും ഒരു ഘട്ടത്തില്‍ നാം തിരിഞ്ഞു നോക്കുമ്പോള്‍ മാത്രം ആണ്  അറിയുന്നത് ഈ വേര്‍പിരിയലിന്റെ ആവശ്യകത.  നമ്മള്‍ അന്നെടുത്ത ആ തീരുമാനം ശെരിയായിരുന്നോ അതോ തെറ്റായിരുന്നോ എന്ന്.. ശെരിയായിരുന്നെങ്കില്‍ ഒരിക്കലും ഒരു കുറ്റബോധത്തിന്റെ കെട്ടുപാടുകള്‍ നമുക്ക് അണിയേണ്ടി വരികയില്ല. മറിച്ച് അത്- ആ വേര്‍പിരിയല്‍ വേണ്ടിയിരുന്നില്ല ,എന്ന് തോന്നിയെങ്കില്‍ ആ ചിന്ത നിങ്ങളെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഇനി തിരിച്ചു പോയൊരു മാപ്പപേക്ഷയാണ് ആഗ്രഹിക്കുന്നെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷെ നമ്മളാല്‍  മുറിവേറ്റു ഇന്നും  എഴുന്നേല്‍ക്കാന്‍ ആവാത്ത വിധം വീണു കിടക്കുന്ന ആ മനസ്സിലേക്ക് ഒരു കുടിയേറ്റം അത്ര പെട്ടെന്ന് സാധ്യമാവുകയില്ല. തിരിച്ചറിയണം നാം, നമ്മുടെ കര്‍മ്മങ്ങളെ. നമ്മള്‍ വിധിക്കുന്ന വിധികളെ.

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ