ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Monday, June 20, 2011

"ഞാന്‍ , ഞാന്‍ത്തന്നെയാണ്..."!!!
 
ഞാന്‍ ഞാന്‍തന്നെയെന്ന സത്യം അറിയുന്നതും ഞാന്‍ തന്നെ.എനിക്ക് എന്നെ അറിയുന്നതിനേക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ക്ക് അറിയാനോ,എന്നിലെ എന്നെ കണ്ടെത്താനോ പ്രയാസമാണ്.എത്രമാത്രം ഞാന്‍ എന്നെ തന്നെ മറ്റുള്ളവരുടെമുന്നില്‍ വെളിപ്പെടുത്തി കൊടുത്താലും,എന്നിലെ പകുതി  മാത്രമേ അവര്‍ കാണുന്നുള്ളൂ, മനസ്സിലാക്കുന്നുള്ളൂ. ബാക്കിയുള്ള പകുതി ,മറ്റുള്ളവരുടെ ഭാവനകളും,വീക്ഷണങ്ങളുമാണ്.ഒരു പക്ഷെ അവരുടെ ആ ഭാവനകള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസരിച്ച് ഞാന്‍ എന്നെ തന്നെ മറ്റെണ്ടാതായും വരാം.അവിടെ നഷ്ടപ്പെടുന്നത് ഞാന്‍ എന്ന വ്യക്തിയെയാണ്.നല്ല സുഹൃത്തുക്കള്‍ രാജ്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്.അവര്‍ക്കിടയില്‍ പിണക്കങ്ങള്‍ ഉണ്ട്, കളി ചിരികളുണ്ട്,ഒത്തുചേരലുകള്‍ ഉണ്ട് ,പുത്തന്‍ പ്രതീക്ഷകളുണ്ട്,വേര്പിരിയലിന്റെ വേദനയുമുണ്ട്. സുഹൃത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ ചൂടി കാട്ടുന്ന തിരുത്തലുകള്‍ മറ്റേയാള്‍ അംഗീകരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല.തീരുമാനം എടുക്കേണ്ടത് അവരവരുടെ  സ്വാതന്ത്ര്യാമാണ്.

എനിക്ക് നല്ല ആത്മാര്‍ത്ഥ സുഹ്രിതുക്കളുണ്ടായിട്ടുണ്ട്, അവരോടു പോലും പലപ്പോഴും എന്‍റെ സത്യസന്ധത വെളിപ്പെടുത്താന്‍ ഞാന്‍ നന്നേ പാടുപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ ഞാന്‍ തെളിവുകള്‍ നിരത്തേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിപോകുന്നു.അപ്പോഴൊക്കെ മനസ്സിലൂടെ ആദ്യം പോകുന്നത്..''എന്തിനു വേണ്ടി, ഞാന്‍ ഇങ്ങനെ സ്വയം എന്നെ വെളിപ്പെടുത്തണം?, ബോധിപ്പിച്ചു എന്ത് നേടാന്‍ ? '' അഥവാ തുറന്നു പറഞ്ഞാലും, അവരുടെ മനസ്സില്‍ ആദ്യമുണ്ടായ സംശയം എന്നേക്കുമായി തുടച്ചു മാറ്റാന്‍ ആകുമോ?.അതുകൊണ്ട് മൌനമാണ് ഏറ്റവും നല്ലതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, അപ്പോള്‍ അവിടെ വാക് തര്‍ക്കങ്ങളില്ല. പറയേണ്ടവര്‍ പറഞ്ഞങ്ങു പോകും..യഥാര്‍ത്ഥ സത്യങ്ങള്‍ എന്നില്‍ തന്നെ നിലനില്‍ക്കുകയും ചെയും..ഒരുകാര്യം തീര്‍ച്ചയാണ് എല്ലാം കാലം തെളിയിക്കും..അന്ന് ഞാന്‍ ജീവനോടെ ഉണ്ടായി കൊള്ളണം എന്നില്ല, പക്ഷെ ആശ്വസിക്കാം,ആ ഒരു ദിവസത്തിനായിട്ട് , ഞാന്‍ എന്ന വ്യക്തിയെ അറിയുന്ന ദിവസം..

സാഹചര്യങ്ങളെ മനസ്സിലാക്കി ,അതുള്‍ക്കൊണ്ട് പെരുമാറാന്‍ വളരെ ബുദ്ധിമുട്ടാണ്..സാഹചര്യങ്ങളെ വിശദീകരിച്ചു കൊടുക്കാന്‍ ശ്രമിച്ചാല്‍ കിട്ടുന്ന പ്രതികരണം ''വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും'' എന്നപോലെയും.ഇവിടെ എനിക്ക് തോന്നിയ ഒരു കാര്യം-, ഒരിക്കലും നമ്മുടെ സ്വന്തം വികാരങ്ങള്‍ക്കും, ചിന്തകള്‍ക്കും വേണ്ടി മറ്റൊരാളുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ പോവരുത്, അങ്ങനെ സംസാരിക്കകയും അരുത് എന്നാണ്.നാളെ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി കൂടാ എന്നില്ലല്ലോ..എന്നോട് ഒരു കാര്യം ചെയാന്‍ പറഞ്ഞിട്ട്, അത് ചെയ്യാന്‍ പറ്റാതെ പോകുന്നു.,അതിനു എനിക്ക് പറയാന്‍, എന്റെതായ ബുദ്ധിമുട്ടുകളുണ്ട്.അത് മനസിലാക്കാന്‍ ശ്രമിക്കാതെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ട ഒരു അവസ്ഥ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

എല്ലാവരുടെയും, പരമമായ ആഗ്രഹം എന്നത്, ശാന്തിയിലും സമാധാനത്തിലും, സ്നേഹത്തിലും ജീവിച്ചു മരിക്കുക.ആ സ്നേഹം നിലനിര്‍തണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍, ചില വിട്ടുവീഴ്ചകള്‍ ഉണ്ടായേ പറ്റൂ..അങ്ങനെയുള്ള വിട്ടുവീഴ്ച്ചകളില്‍ നമ്മുടെ സ്നേഹം, മറ്റുള്ളവര്‍ക്ക് നമ്മോടുള്ള സ്നേഹം അത് ഇരട്ടിക്കുന്നു.ഇത് ഒരു ജീവിത സത്യമാണ്...

എല്ലാവര്ക്കും നന്മകള്‍ നേരുന്നു..

No comments:

Post a Comment

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ