ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Wednesday, October 13, 2010

കാവല്‍ മാലാഖ....!!!

ജീവിതം എന്താണെന്നറിയും മുന്നേ മരണത്തെ കുറിച്ച് സ്വയം വിധി എഴുതി നിരാശയുടെ പടിവാതിലില്‍ നില്‍ക്കുന്ന യുവജനതകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും,സമ്പത്തും,നല്ല കുടുംബ പാരമ്പര്യവും ഉണ്ടായിട്ടും പലപ്പോഴും സ്നേഹത്തിനും സമാധാനത്തിനും വേണ്ടി അവര്‍ മുട്ടുന്ന വഴിയമ്പലങ്ങള്‍ പലതും പൊയ്മുഖങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും കാലം അവര്‍ക്ക് മുന്നില്‍ നീട്ടി വെയ്ക്കുന്ന കാണാക്കയങ്ങളിലേക്ക് അവര്‍ പതിചിരിക്കും.അതില്‍ നിന്ന് ഒന്ന് കൈപ്പിടിചെഴുന്നെല്ല്പ്പിക്കുവാന്‍ തക്കസമയത്തു എത്തുന്ന സാധാരണക്കാരില്‍ സാധാരണയായ മനുഷ്യനെ നാം നമ്മുടെ ''കാവല്‍ മാലാഖ '' എന്ന് വിളിക്കുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല.


ഞാനും നീയും ആരുടെയെങ്കിലുമൊക്കെ ജീവിതത്തില്‍ പല സാഹചര്യങ്ങളിലും ''കാവല്‍ മാലാഖ''യായി നില്‍ക്കേണ്ടതായി വന്നിട്ടുണ്ട്.അത് ഒരുപക്ഷെ ഒരു ഉപദേശം കൊണ്ടാവാം,അതുമല്ലെങ്കില്‍ ആര്‍ക്കും ചേതമില്ലാത്ത ഒരു കുഞ്ഞു സഹായം ചെയ്തതിനാലാവാം,അല്ലെങ്കില്‍ നമ്മുടെ സമീപനം കൊണ്ടുമാവാം .എന്തൊക്കെ പറഞ്ഞാലും, ആ മനുഷ്യന് വേണ്ട സമയത്ത് മനസ്സിന്റെ പിരിമുറുക്കത്തില്‍ നിന്ന് ഒരു പരിധി വരെ നിയന്ത്രിച്ചു കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍/നീ അവന്‍റെ/അവളുടെ ജീവിതത്തില്‍ ഒരു ''കാവല്‍ മാലാഖ '' ത്തന്നെയാണ്. ആത്മഹത്യയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സമയത്താവാം, നമ്മുടെ ഒരു സാമീപ്യം അല്ലെങ്കില്‍ നമ്മുടെ ഒരു മന്ദഹാസം അവനു/അവള്‍ക്കു ആശ്വാസം നല്‍കുന്നതെങ്കില്‍, അവരുടെ ജീവന് ഞാന്‍/നീ ''കാവല്‍ മാലാഖ'' ആയിരുന്നു.

പ്രത്യക്ഷത്തില്‍ അല്ലെങ്കില്‍ കൂടി, എല്ലാവരും പരസ്പ്പരം ഇതുപോലെ ഒരു ''കാവല്‍ മാലാഖ''യുടെ കുപ്പായമണിഞ്ഞിട്ടുണ്ട്..അതില്‍ സംശയമില്ല.മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രകാശത്തിന്റെയും പ്രത്യാശയുടെയും വെളിച്ചം നല്‍കാനായി ഒരു കുഞ്ഞു നക്ഷത്രമായി എന്നും കൂടെ നില്‍ക്കുവാന്‍ നമ്മള്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു...

2 comments:

 1. ജീവിതത്തിന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ എന്നിലേക്ക്‌ സ്‌നേഹത്തിന്റെ, സാന്ത്വനത്തിന്റെ കൈനീട്ടിയ മാലാഖയാണ് ഇപ്പോഴും എന്നെ അവരുടെ കൈക്കുള്ളിലെ കുഞ്ഞുകുട്ടിയെപ്പോലെ കാത്തു സൂക്ഷിക്കുന്നത്...എനിക്ക് സ്‌നേഹമായി, ആശ്വാസമായി...എല്ലാ അര്‍ത്ഥത്തിലും...സമ്പത്തികം ഉള്‍പ്പെടെ....പലപ്പോഴും അവരുടെ സാന്നിധ്യത്തെ, സാമീപ്യത്തെ ദൈവാനുഗ്രഹമായി ഞാന്‍ എപ്പോഴും കണക്കാക്കും..എന്റെ കാവല്‍ മാലാഖ!
  .ഈശ്വരന്‍ എന്റെ മുന്‍പില്‍ അവരുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്...
  ഒരായിരം ജന്മമുണ്ടെങ്കിലും എനിക്കവരോടുള്ള കടപ്പാട് തീര്‍ക്കുവാനാകുകയില്ല...മറക്കുവാനാകുകയില്ല.....
  എന്റെ പുനര്‍ജന്മം പോലും ഞാനവര്‍ക്ക് മാത്രമായി സമര്‍പ്പിച്ചു കഴിഞ്ഞു....

  ജഗദീശ്വരന്‍ അവര്‍ക്ക് എല്ലാവിധ സന്തോഷങ്ങളും ആയുരാരോഗ്യവും പ്രദാനം ചെയ്യണേ...

  പാമ്പള്ളി
  www.pampally.com

  ReplyDelete
 2. thnks sandeep....

  theerchayyaayum njan ithil udheshichathum athaanu...

  u said it....Th nk u so much

  :)

  ReplyDelete

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ