ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Friday, September 10, 2010

മിഴികള്‍ സാക്ഷി ...!
അവന്‍റെ ശിരസ്സു പിളരുന്നപ്പോലെ തോന്നി.നാവിലെ ഉമിനീരുപോലും അപ്പ്രത്യക്ഷമായിരുന്നു..തൊണ്ടയാകെ വരണ്ടപോലെ, വാക്കുകള്‍ കിട്ടുന്നില്ല. കണ്ണുനീരില്‍ കുതിര്‍ന്ന ആ കത്ത് ഇനി വായിക്കാന്‍ ആവില്ല.കത്ത് കൊണ്ടു വന്ന ആ സാധു പെണ്‍കുട്ടിയെ ചേര്‍ത്തു നിര്‍ത്തി അവന്‍ പൊട്ടി പൊട്ടി കരഞ്ഞു...''ഒന്നും വേണ്ടായിരുന്നു...''എന്നവന്‍ പുലമ്പി കൊണ്ടേയിരുന്നു.

വെറുതെ ഒരു രസത്തിനു തുടങ്ങിയതായിരുന്നു .പരസ്പ്പരം എത്രമാത്രം സ്നേഹമുണ്ട് അവരുടെ കൂട്ടുകെട്ടില്‍ എന്നറിയാനുള്ള ഒരു ആകാംക്ഷ.ഓരോ ആഴ്ചകളില്‍, അവര്‍ ഇടവിട്ട്‌, പരസ്പ്പരം മിണ്ടാതെ, ഒന്നും അറിയാതെ ഇരുന്നു നോക്കി, രണ്ടുപേര്‍ക്കും അത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു താനും.രണ്ടുപേരുടെയും ജീവിതത്തില്‍, നടക്കുന്ന കാര്യങ്ങള്‍ ഒന്നും അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞിരുന്നില്ല .മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു..അവരുടെ കരാറു പ്രകാരം,അവന്‍ വിളിച്ചെങ്കില്‍ മാത്രമേ അവര്‍ വീണ്ടും പഴയ ചങ്ങാത്തത്തിലേക്ക് തിരിച്ചു വരികയുള്ളൂ.അവള്‍ കാത്തിരിക്കുമായിരുന്നു അവന്‍റെ വിളി പ്രതീക്ഷിച്ച്!.അവസാനം ആ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനായി അവന്‍ അവളെ വിളിച്ചു പറഞ്ഞു, ''നമ്മുടെ ഈ തമാശ ഇവിടെ അവസാനിപ്പിക്കാം. എനിക്ക് ഒരു സന്തോഷക്കാര്യം നിന്നോട് പറയാനുണ്ട്, എനിക്കറിയാം, എന്നെക്കാളധികം നീആയിരിക്കും അതില്‍ സന്തോഷിക്കുക., നീ നാളെ നമ്മള്‍ സ്ഥിരം കാണാറുള്ള ആ കഫെ ഹൌസില്‍ വരണം'' മറുപടിയായി,''ശെരി വരാം'' എന്നു മാത്രം കിട്ടി.

''ചേച്ചി ഒന്നൂടെ തരാനായിട്ടു പറഞ്ഞിട്ടുണ്ടെന്നു'' പറഞ്ഞ് ആ പെണ്‍കുട്ടി ഒരു കുഞ്ഞു കടലാസ്സുതുണ്ട് അവന്‍റെ കയ്യില്‍ വെച്ച് കൊടുത്തു. കലങ്ങിയ കണ്ണുകളോടെ അവന്‍ ആ തുണ്ടുകടലാസ്സു പതിയെ തുറന്നു നോക്കി.അതില്‍ ഒരു ഇമെയില്‍ ഐടിയും ഒരു പാസ്സ്വേര്‍ഡ്‌ഉം വെച്ചിരുന്നു.അവന്‍റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞ്‌ ഒഴുകാന്‍ തുടങ്ങി.അവള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടാകും എന്നു പണ്ട് എപ്പോഴോ അവള്‍ പറഞ്ഞത് അവന്‍ ഓര്‍ത്തു.അന്നവന്‍ ഇങ്ങനെ ഒന്ന് പറയല്ലേ എന്നുപറഞ്ഞു ഒരുപാട് അവളെ വഴക്ക് പറഞ്ഞിരുന്നതുമാണ് .അവന്‍ വേഗം കാറിലിരുന്ന അവന്‍റെ ലാപ്ടോപ് തുറന്നു ആ മെയില്‍ ബോക്സ്‌ നോക്കി.അവളുടെ സ്നേഹത്തിന്‍റെ ആഴം ആ വരികളില്‍ അവനു കാണാമായിരുന്നു.അവളുടെ ജീവിതത്തിലുണ്ടായ ഓരോ കാര്യങ്ങളും അതില്‍ എഴുതിയിരുന്നു.ഇടയ്ക്കെപ്പോഴോ ഒരു ദുരന്തമുണ്ടായതായും, അതില്‍ അവള്‍ പാതിജീവനായി ആശുപത്രികിടക്കയില്‍ കിടക്കുന്നതും അവന്‍ വായിച്ചു.അവന്‍റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി..ഒന്നും ചെയാനില്ല എന്നുപ്പറഞ്ഞു ഡോക്ടര്‍മാര്‍ കൈ മലര്‍ത്തിയപ്പോള്‍, അവള്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ.. അവള്‍ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കൂട്ടുക്കാരന്, അവളുടെ സ്നേഹം എത്രമാത്രം ഉണ്ടായിരുന്നു എന്നു എന്നെങ്കിലും അവന്‍ മനസ്സിലാകുവാന്‍,അവള്‍ അവളുടെ കണ്ണുകളും, ആ കുഞ്ഞു ഹൃദയവും ഒരു വയ്യാത്ത സാധു പെണ്‍കുട്ടിക്ക് ദാനമായി എഴുതി വെച്ചു.അവളാണ് തന്‍റെ മുന്നില്‍ നില്‍ക്കുന്നത്.

ഒന്ന് പശ്ചാത്തപിക്കാന്‍ പോലും ഇടം നല്‍കാതെ തന്‍റെ ജീവിതത്തില്‍ നിന്നും വേര്‍പ്പെട്ടുപോയ പ്രിയ കൂട്ടുകാരിയുടെ വിയോഗത്തില്‍ അവനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കു കഴിയും?അവന്‍ അവളോട്‌ പറയാനിരുന്ന ആ ശുഭക്കാര്യം ഇനി അവളെങ്ങനെ കേള്‍ക്കും?ചോദ്യങ്ങള്‍ ബാക്കിയാക്കി അവനെ നോക്കി നില്‍ക്കുന്ന ആ കണ്ണുകള്‍ മാത്രം സാക്ഷി..!

1 comment:

 1. പ്രണയം ചിലപ്പോഴൊക്കെ അങ്ങിനെയാണ്.
  ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനായി
  അപ്രതീക്ഷിതമായി, താനെന്തിന് കടന്നുവന്നു
  എന്നുപോലും തിരിച്ചറിയാക്കാതെ
  ഒളിച്ചിരിക്കും...ചിലപ്പോഴൊക്കെ
  അവന്‍ ഒരു നേര്‍ത്ത നീര്‍ച്ചാലുകണക്കെ
  ഒലിച്ചിറങ്ങും....ഒരുനോവുപോലെ....
  തിരിച്ചറിയുമ്പോള്‍, അതിന്റെ അലയൊലികളില്‍,
  വേഗത്തില്‍, ഒഴുക്കില്‍...നാം അലിഞ്ഞു ചേരും...

  നീ പറഞ്ഞതുപോലെ
  നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം,
  അവള്‍ എന്നെ തേടിയെത്തി...
  ഒരുപാട് വൈകിയെങ്കിലും
  അവളും ഞാനും അത് കൈമാറി..
  ഇന്ന്,
  അവള്‍ എനിക്കൊപ്പമുണ്ട്...
  എന്നോട് ചേര്‍ന്ന്,
  എനിക്ക് താങ്ങായി..
  പ്രേരണയായി...
  കിലോമീറ്ററുകള്‍...
  ഞങ്ങള്‍ക്കിടയിലെ ദൂരമല്ലാതായി
  മണിക്കൂറുകള്‍..
  ഞങ്ങളുടെ ദൈര്‍ഘ്യമല്ലാതായി
  ദിവസങ്ങള്‍...
  ഞങ്ങള്‍ക്കിടയിലെ കാലമല്ലാതായി...

  ഞങ്ങള്‍, ഞങ്ങള്‍മാത്രം.
  ഇപ്പോള്‍ പ്രണയമെന്തെന്ന്
  ഞങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.....

  ReplyDelete

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ