ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Sunday 15 August 2010

''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്... ''



  

ഒരു ചാറ്റ് റൂമില്‍ വെച്ചാണ് അവള്‍ക്കു അവനെ സുഹൃത്തായി കിട്ടിയത്.തുടക്കത്തില്‍ എപ്പോഴെങ്കിലുമൊക്കെ കണ്ടുമുട്ടിയിരുന്ന അവര്‍ എപ്പോഴോ വളരെ നല്ല സുഹൃത്തുക്കളായി മാറി കഴിഞ്ഞിരുന്നു.എല്ലാം തുറന്നു പങ്കുവെയ്ക്കാനുള്ള ഒരു മനസ്സ് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു.നല്ല ആരോഗ്യമുള്ള ഒരു കൂട്ടുകെട്ട്!ഒരിക്കല്‍പോലും അവരുടെ ഇടയില്‍ തെറ്റുധാരണകള്‍ക്ക് സ്ഥാനം ഉണ്ടായിരുന്നില്ല.എത്ര ചെറിയ വിഷമം വന്നാലും രണ്ടാളും അത് ഷെയര്‍ ചെയാന്‍ മത്സരിക്കുമായിരുന്നു.ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത ആ നല്ല സൌഹൃദത്തിനു ഒരു സദ്വാര്‍ത്ത ആയിരുന്നു അവന്റെ ജോലിമാറ്റം.രണ്ടു വര്‍ഷകാലമത്രയും ഓണ്‍ലൈന്‍ പരിചയം മാത്രമുള്ള രണ്ടു വ്യക്തികള്‍ ഇതാ നേരിട്ട് കണ്ടുമുട്ടാന്‍ പോവുന്നു.ശരിക്ക് പറഞ്ഞാല്‍ ഒരു ''ത്രില്‍'' തന്നെആയിരുന്നു അത്.അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.ആദ്യമായി കാണുമ്പോള്‍ താന്‍ എന്ത് കൊടുക്കും എന്ത് പറയും എന്നൊക്കെ അവള്‍ സ്വപ്നം കാണുമായിരുന്നു.അവസാനം അവള്‍ ഒരു നല്ല വാച്ച് സമ്മാനമായി കൊടുക്കാം എന്ന് തീരുമാനിച്ചു.സെപ്റ്റംബര്‍ -14 ,അന്ന് അവന്റെ പിറന്നാള്‍ ആയിരുന്നു.മുന്‍കൂട്ടി നിശ്ചയിച്ചതിനനുസരിച്ചു അവര്‍ രണ്ടുപേരും അടുത്തുള്ള ഒരു റെസ്ടോറന്റില്‍ എത്തി.തനിക്കുവേണ്ടി കാത്തിരുന്ന അവളുടെ അടുതെക്കവന്‍ ഒരു പൂച്ചെണ്ടുമായി മുന്നില്‍ വന്നു നിന്നു.മുഖതല്‍പ്പം നാണത്തോടെ ഒരു കള്ള ചിരിയോടെ അവള്‍ ആ പൂച്ചെണ്ട് വാങ്ങി , അവളുടെ കയ്യിലെ ആ വാച്ച് അവനു സമ്മാനിച്ചു.വിശേഷങ്ങള്‍ക്കിടയില്‍ അവന്‍ അവളോട്‌ തന്റെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തെ പറ്റി സൂചിപ്പിച്ചു.സന്തോഷവും ഒപ്പം പരിഭവവും അവളുടെ മുഖത്ത് പരന്നു.തന്റെ പ്രിയ കൂട്ടുകാരന്റെ വിവാഹം അതിലുള്ള സന്തോഷം, ഈ സുഹൃത്ത് ബന്ധം ഇവ്ടം അവസാനിക്കുമോ എന്നാ ആവലാതിയും ആയിരുന്നു അവള്‍ക്കുണ്ടായിരുന്നത്.ഈ ഒരു കണ്‍ഫ്യൂഷന്‍ അവള്‍ അവനോടു പറയാതെ ഇരുന്നില്ല.അവന്‍ അവളോട്‌ ഒന്നേ പറഞ്ഞുള്ളൂ...''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് '' എന്ന്.ശെരിയാണ് അവന്‍ പറഞ്ഞത് .അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല സ്വഭാവവും വ്യകതിത്വാവുമുള്ള ഒരു പെണ്‍കുട്ടി.ഇനിയങ്ങോട്ടുള്ള തന്റെ ജീവിതത്തിലും എന്നും ഒരു കൂട്ടായി തന്നെ കൂടെ വേണമെന്നുള്ള അവന്റെ ആഗ്രഹം അവളെ വളരെ അധികം സന്തോഷിപ്പിച്ചു..ഒപ്പം വേറൊരു സര്‍പ്രൈസ് കൂടെ ഉണ്ടെന്നു പറഞ്ഞു അവന്‍ അവന്റെ ഭാവി വധുവിനോട് കാറില്‍ നിന്നിറങ്ങി വന്നു കൂടെയുള്ള പ്രിയ സുഹൃത്തിനെ പരിചയപ്പെടാന്‍ വിളിച്ചു..സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആയിരുന്നു അവിടെ.ഒട്ടും തെറ്റുധാരണകളില്ലാതെ നിഷ്കളങ്കമായ അവരുടെ സൌഹൃധ്ത്തതിലേക്ക് പുതിയൊരു വ്യക്തികൂടി.!

വര്‍ഷങ്ങള്‍ കഴിഞ്ഞു ,രണ്ടുപേര്‍ക്കും കുടുംബങ്ങള്‍ ആയി, ഇന്നും അതെ സ്നേഹ വാത്സ്യങ്ങളോട് തന്നെ അവര്‍ ജീവിക്കുന്നത് കാണുമ്പോള്‍, അറിയാതെ എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു പോവാറുണ്ട്..

''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്.'' ഇവിടെ സ്നേഹത്തിന്റെ ഒരു വ്യത്യസ്തമായ ചിത്രമാണ് വരച്ചു കണ്ടത്.അവന്‍ അതവളോട്‌ പറയുമ്പോള്‍ , കേള്‍ക്കുന്ന മൂന്നാമതൊരാളുടെ പ്രതികരണം.... അത് ഞാന്‍ പറയാതെ തന്നെ ഊഹിക്കാവുന്നതാണ്.പക്ഷെ ,കഥയിലെ രണ്ടുപേര്‍ പറയുന്നതും കേള്‍ക്കുന്നതും മനസില്ലാക്കുന്നതും ഒരേ അര്‍ത്ഥത്തിലാണ്. അവര്‍ക്ക് വേറൊന്നു ചിന്തിക്കാനില്ല, അങ്ങനെ വേറൊന്നു അവള്‍ ചിന്തിച്ചിരുന്നെങ്കില്‍ ഒരിക്കലും ഈ കഥ ഇങ്ങനെ അവസാനിക്കുമായിരുന്നില്ല..

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ