ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Monday, May 10, 2010

പ്രതീക്ഷ കൈവെടിയാതെ..(കവിത)
അറിയാതെ നീ എന്‍ മനസ്സില്‍ ചാലിച്ചു
സൌഹൃദത്തിനു ഏഴല്ല,എഴുപതു വര്‍ണ്ണങ്ങള്‍
അകതാരില്‍ നിന്നുതിരുമാസ്നേഹം,
ആഴത്തില്‍ പതിച്ചു മായാതെയെന്നും..

എന്‍ മിഴികളില്‍ നിന്നടര്‍ന്നുവീഴുമാ
കണ്ണുനീര്‍ മുത്തിനെ നെഞ്ചോടു ചേര്‍ത്തു നീ
മഴമുകില്‍ സാക്ഷിയായ് മൂകമായ് നില്‍ക്കവേ..
എന്നിലെ നൊമ്പരം മൌനരാഗമായ് നിന്നിലലിയവേ

പ്രതീക്ഷ കൈവെടിയാതെ നിന്‍ വഴിയെ..
ഒരുപിടി മോഹങ്ങളുമായ്..
കാത്തിരുപ്പിന്റെ നേര്‍ത്ത നനവോടെ..
പുതിയൊരു പ്രഭാതത്തിന്റെ നാളമായ്..3 comments:

 1. പ്രതീക്ഷകളും ആഗ്രഹങ്ങളും ഇല്ലാത്തൊരു ലോകം. എനിക്ക്‌ ആലോചിക്കുവാന്‍ പോലും സാധ്യമല്ല. സ്വപ്‌നങ്ങളും, പ്രതീക്ഷകളും, ആഗ്രഹങ്ങളും ചേരുമ്പോഴാണ്‌ നമ്മള്‍ നമ്മളാവുന്നത്‌...അല്ലെ?

  സന്ദീപ്‌ പാമ്പള്ളി
  www.pampally.com
  www.pampally.blogspot.com

  ReplyDelete
 2. ശെരിയാണ് പറഞ്ഞത്, പ്രതീക്ഷകളും,ആഗ്രഹങ്ങളും തന്നെയാണ് നമ്മെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും..

  ReplyDelete
 3. PRATHEEKHA….

  En priya koottukara…………
  Nin chithathin ithalukalil
  Innu ethrayanen sthanam….
  Ormayuday ilathalukalil….
  Mannuvari kalichathum….
  Kalluvari erinjathum,maranno nee Ithra vegam…
  En priya kottukara….
  Eviday aanu nin vazhi pizhachath..
  Evidekanu nee Oodi maranjath…
  Nee aayirunnille njagalk ellam….
  Oru ponnona nalil nee varumenna pratheekhayil..
  Vazha ilayil aviyalum,kalanum pinnay payasavum
  Vilambi nin amma kaathirikunnu
  Kooday ee njanum……
  zameer..........

  ReplyDelete

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ